‘അവരുടെ കണ്ണീര്‍ എന്റെയും കണ്ണീരാണ്,എന്റെ മനസ്സ് എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകും’: ജാനകിയമ്മ

കൊച്ചി: കേരളത്തോളം എന്നെ സ്‌നേഹിച്ചവരില്ല. മലയാളികളുടെ കണ്ണീര്‍ എന്റേയും കണ്ണീരാണ്. ചങ്ക് പിടഞ്ഞ് പറയുകയാണ് ഗാനകോകിലം എസ്. ജാനകി എന്ന ജാനകിയമ്മ. പ്രളയക്കെടുതിയുടെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടശേഷമുള്ള വേദന എസ്.ജാനകിയമ്മ പങ്കുവെച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍ രവി മേനോനോടാണ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത് പുറത്ത് വിട്ടിരിക്കുന്നത്.

ഭനമ്മുടെ കേരളത്തിലാണോ ഇതൊക്കെ? വിശ്വസിക്കാന്‍ കഴിയുന്നില്ല..” വിതുമ്പലിനിടയിലൂടെ ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മനസ്സ് കൊണ്ട് എന്നും മലയാളിയായ ജാനകിയമ്മ പറയുന്നു. ടി.പിയില്‍ പ്രളയദൃശ്യങ്ങളില്‍ കണ്ട പല സ്ഥലങ്ങളിലും വന്ന് പാടിയിട്ടുണ്ട്. ഭഭഓരോ പുഴയുടെയും പേര് കേള്‍ക്കുമ്പോള്‍ ഞെട്ടും. ഈ പുഴയെ കുറിച്ച് പാടിയിട്ടുണ്ടല്ലോ എന്നോര്‍ക്കും. മണിമലയാര്‍, പമ്പ, പിന്നെ പേരാറും പെരിയാറും കിള്ളിയാറും ഭാരതപ്പുഴയും കല്ലായിപ്പുഴയും എല്ലാം….. സൗമ്യമായി ഒഴുകുന്ന ആ പുഴകള്‍ക്ക് ഇങ്ങനെയും ഒരു ഭാവമുണ്ടല്ലേ?’, ജാനകിയമ്മയുടെ വാക്കുകള്‍.

സ്വതസിദ്ധമായ നിഷ്‌കളങ്കതയോടെ ജാനകിയമ്മ പറഞ്ഞു.. ഭഭമലയാളികളോളം എന്നെ സ്‌നേഹിച്ചവരുണ്ടാവില്ല. അവരുടെ കണ്ണീര്‍ എന്റെയും കണ്ണീരാണ്. ഇവിടെ ഹൈദരാബാദിലിരുന്ന് നിങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. അല്ലാതെ ഞാന്‍ എന്തുചെയ്യും? വരണമെന്നുണ്ട്. ആരോഗ്യം അനുവദിക്കുന്നില്ല. എന്റെ മനസ്സ് എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകും. പ്രാര്‍ത്ഥനകളും. ഇവിടെയിരുന്ന് എനിക്കതല്ലേ കഴിയൂ…വെന്നായിരുന്നു ജാനകിയമ്മയ്ക്ക് പറയാനുണ്ടായിരുന്നതെന്ന് രവി മേനോന്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular