യുഎഇ അവശ്യവസ്തക്കളുമായി കേരളത്തിലേക്ക് അയച്ചത് 13 വിമാനങ്ങള്‍

ദുബായ്: പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത തുകയുടെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. 700 കോടി അനുവദിച്ചെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ഇതിനിടെ നമ്മള്‍ അറിയേണ്ട ഒരു കാര്യം ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ വിമാന കമ്പനിയായ എമിറേറ്റേസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് എത്തിച്ചത് 175 ടണ്‍ അവശ്യവസ്തുക്കള്‍ ആണെന്ന യാഥാര്‍ഥ്യമാണ്.

യുഎഇയുള്ള സംഘടനകള്‍, വ്യവസായികള്‍ തുടങ്ങിയവ ശേഖരിക്കുന്ന സാധനങ്ങളാണ് എമിറേറ്റ്‌സ് കാര്‍ഗോ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. ഇതുവരെ ഏതാണ്ട് 175 ടണ്ണില്‍ അധികം അവശ്യവസ്തുക്കള്‍ കേരളത്തിലേക്ക് എത്തിച്ചുവെന്നും എമിറേറ്റ്‌സ് അറിയിച്ചു.

100 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്നു എമിറേറ്റ്‌സ് പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന് സഹായം ആവശ്യം വന്നപ്പോള്‍ യുഎഇ പിന്തുണയ്ക്കുകയാണ്. യുഎഇ നേതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നാണ് എമിറേറ്റ്‌സ് സ്‌ക്കൈ കാര്‍ഗോയുടെ ഈ നീക്കം.

13 എമിറേറ്റ്‌സ് വിമാനങ്ങള്‍ കേരളത്തിലേക്ക് ദുരിതാശ്വാസ സഹായം എത്തിച്ചു. യുഎഇ സമൂഹം, ഭരണ നേതൃത്വം, മനുഷ്യാവകാശ സംഘടനകള്‍, ബിസിനസുകാര്‍, ഇവിടെയുള്ള വ്യക്തികള്‍ എന്നിവര്‍ക്കൊപ്പം തങ്ങളും കേരളത്തെ സഹായിക്കാന്‍ ഒപ്പം ചേരുകയാണെന്ന് എമിറേറ്റ്‌സ് പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7