കൊച്ചി: പ്രളയക്കെടുതില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പുരോഗമിക്കുകയാണ്. കേരളത്തിന് സഹായവുമായി മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും എത്തുകയും കൈ മെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. അതിനിടെ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇത്തരത്തില്‍ കൊടിയ ദുരിതം നേരിടുമ്പോള്‍ മത ജാതി രാഷ്ട്രീയം പറഞ്ഞ് കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നുണ്ട്. തെലങ്കാന ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവ് ഉള്‍പ്പെടയുള്ളവരാണ് ഇത്തരം വ്യാജപ്രചരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ഒരു ആയുസ്സ് മുഴുവന്‍ സ്വരൂപിച്ചതെല്ലാം ഒരുനിമിഷംകൊണ്ട് നഷ്ടപ്പെട്ടവര്‍ കയ്യിലൊതുങ്ങുന്നതുമാത്രമായാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മിക്കവര്‍ക്കും ആകെയുള്ളത് വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കയ്യിലെടുത്തതെന്തോ അത് മാത്രമാണ്.
ബീഫ് കഴിക്കുന്ന കേരളത്തിന് സഹായം നല്‍കരുതെന്ന തരത്തിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. അവരെ രക്ഷിച്ചാല്‍ അവര്‍ ബീഫ് ചോദിക്കും, ഭഗവാന്‍ അയ്യപ്പന്റെ ശാപമാണ്, കേരളത്തിലെ ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം, ബീഫ് കഴിക്കുന്നവര്‍ ചോദിച്ചു വാങ്ങിയ ദുരന്തമാണ് ഇത്, തുടങ്ങിയ ട്വീറ്റുകളുമായും കേരളത്തെ സഹായിക്കരുതെന്ന ആവശ്യവുമായാണ് പലരും എത്തുന്നത്.
The question is should we help BEEF EATERS of Kerala who slaughter cows which we pray?
— Roop Darak (@roopnayandarak) August 18, 2018