നോയിഡ: വര്‍ഷങ്ങളായി തന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി ഇരുപതുകാരിയായ ടെക്കി യുവതി. 43 സഹപ്രവര്‍ത്തകര്‍ നാളുകളായി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. നോയിഡയിലുള്ള ഒരു ഐടി കമ്പനിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനിയറാണ് യുവതി. കമ്പനിയിലെ മേലുദ്യോഗ്സ്ഥന്‍ ഉള്‍പ്പെടെ ഓഫീസ് സമയങ്ങളില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു.
20കാരിയായ യുവതി കമ്പനിയിലെ 21 സഹപ്രവര്‍ത്തകരുടെ പേരുകള്‍ പരാതിയില്‍ പറയുന്നുണ്ട്. ബാക്കിയുള്ള 22 പേരുടെ പേര് അറിയില്ലെന്നും യുവതി പറയുന്നു. 2016 മുതലാണ് യുവതി കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. 2017 നവംബര്‍ മുതല്‍ ഓഫീസ് സമയം പലരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തു. ആഭാസകരമായ കമന്റുകള്‍ പലരും പറഞ്ഞു. പല സഹപ്രവര്‍ത്തകരോടൊപ്പവും കിടക്ക പങ്കിടാന്‍ മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പരാതിയില്‍ പറയുന്നു.
മാത്രമല്ല തനിക്കെതിരെ അശ്ലീല മെസേജുകളും മോര്‍ഫ് ചെയ്ത തന്റെ ചിത്രങ്ങളും സഹപ്രവര്‍ത്തകരില്‍ പലരും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചുവെന്നും യുവതി പറയുന്നു. വനിത കമ്മീഷനിലും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പരാതി നല്‍കിയെന്നും ഫലമൊന്നും ഉണ്ടായില്ലെന്നും യുവതി പറയുന്നു.
യുവതിയുടെ പരാതിയില്‍ നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതുപവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പ്രതികള്‍ക്കെതിരെ നടപടി എടുക്കുന്നതിന് മുമ്പായി സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഓഫീസിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.