ലൈസന്‍സ് ഇനി കൈവശം വയ്‌ക്കേണ്ട; പുതിയ നിര്‍ദേശം ഇങ്ങനെ…

വാഹനപരിശോധന സമയത്ത് ലൈസന്‍സ് കൈവശമില്ലെങ്കിലും ഇനി കുഴപ്പമില്ല. പുതിയ സമ്പ്രദായം വരുന്നു. ആര്‍സി ബുക്ക്, ലൈസന്‍സ് ഉള്‍പ്പെടെയുള്ള വാഹന സംബന്ധമായ ഒരു രേഖകളും ഇനി കൈയ്യില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത രീതിയാണ് വരാന്‍ പോകുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിച്ച വാഹന സംബന്ധമായ രേഖകള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

ഡിജി ലോക്കര്‍, എംപരിവാഹന്‍ പ്ലാറ്റ് ഫോം തുടങ്ങിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലുള്ള വാഹന സംബന്ധമായ എല്ലാ രേഖകളും 1988ലെ മോട്ടോര്‍ വാഹന നിയമപ്രകാരം സാധുതയുള്ളതാണെന്ന് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവെ പുറത്തുവിട്ട നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഡിജിറ്റല്‍ രൂപത്തിലുള്ള രേഖകള്‍ സ്വീകരിക്കുന്നില്ലെന്ന നിരന്തര പരാതിയുടെയും ആര്‍ടിഐ ആപ്ലിക്കേഷനുകളുടെയും ഫലമായിട്ടാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഡിജി ലോക്കര്‍പ്ലാറ്റ്‌ഫോമിലോ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ എംപരിവാഹന്‍ വഴിയോ വാഹന സംബന്ധമായ രേഖകള്‍ എല്ലാം തന്നെ ഇലക്ട്രോണിക് രൂപത്തിലാക്കാനുളള സൗകര്യമുണ്ട്.

ഡിജിറ്റല്‍ ലോക്കറിലോ എംപരിവാഹന്‍ ആപ്പിലോ ലഭ്യമായിരിക്കുന്ന ഇലക്ട്രോണിക് രേഖകള്‍ക്ക് 2000ലെ ഐടി ആക്ട് പ്രകാരം നിയമ സാധുതയുണ്ട്. പുതിയ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ്, ഇന്‍ഷ്വറന്‍സ് പുതുക്കല്‍ തുടങ്ങിയ രേഖകള്‍ വാഹന്‍ എന്ന ഡേറ്റ ബേസ് വഴി ഇന്‍ഷ്വറന്‍സ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് അപ്ലോഡ് ചെയ്യുമെന്നും ഇത് മന്ത്രാലയത്തിന്റെ എംപരിവാഹന്‍/ ഇചെല്ലാന്‍ ആപ്പില്‍ ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular