ഒന്നര പതിറ്റാണ്ടിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത്‌സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ്. റോഷന്‍ സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കരങ്ങളും മഞ്ജുവിനെ തേടിയെത്തി. മഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ സന്ദര്‍ഭത്തെക്കുറിച്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് മനസ് തുറന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് മഞ്ജു വാര്യര്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന വിവരം തന്നെ അറിയിച്ചതെന്നും അങ്ങനെയാണ് അവര്‍ ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ ഭാഗമാകുന്നതെന്നും റോഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘ശ്രീകുമാര്‍ മേനോനാണ് മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചുവരുന്നുണ്ട്, കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നുള്ള വാര്‍ത്ത എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു.
ശ്രീകുമാര്‍ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്‌മെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്.’റോഷന്‍ പറയുന്നു .
ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ സംഭവിച്ചതിനെക്കുറിച്ചും റോഷന്‍ സംസാരിക്കുകയുണ്ടായി .’ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം കാണുന്നത് എന്റെ നെഞ്ചിലെ മുടിയിഴകളില്‍ ചിലത് നരച്ചതാണ്. അതാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകാനുള്ള കാരണം. വീടിന്റെ ബാക്ക്‌സൈഡില്‍ പുഴയാണ്. അതിന്റെ അടുത്ത് വന്നിരുന്നിട്ട് ഭാര്യയെ വിളിച്ച് നരയൊക്കെ കാണിച്ച് ആശങ്ക പറഞ്ഞപ്പോള്‍, ഭാര്യയും തലമുടിയ്ക്കുള്ളില്‍ നിന്നും നരച്ച മുടിയിഴകള്‍ കാണിച്ചാണ് മറുപടി നല്‍കിയത്. നരയുടെ തുടക്കത്തില്‍ മനുഷ്യര്‍ എങ്ങനെ ആയിരിക്കും? ഇങ്ങനെ ചിന്തിക്കുന്ന ആള്‍ക്കാരുടെ മനോഭാവം എന്തായിരിക്കും അത്തരം ആലോചനകളുമായി ഞാന്‍ ഇരുന്നു . എക്‌സര്‍സൈസിനെ പറ്റി, സ്‌പോര്‍ട്‌സിനെ പറ്റിയുമൊക്കെ ആ നരയില്‍ ചുറ്റിപ്പറ്റി ഇരുന്ന് ആലോചന തുടങ്ങി. എന്നിട്ട് തിരക്കഥാകൃത്ത് സഞ്ജയിനെ വിളിച്ച് ആശയം പറഞ്ഞു. ഡെവലപ് ചെയ്യാമെന്ന് പറഞ്ഞു ഫോണ്‍ വച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആ സിനിമയിയ്ക്ക് പേരിട്ടു ‘ഹൗ ഓള്‍ഡ് ആര്‍ യു’റോഷന്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നും കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ കിട്ടിയേ മതിയാകൂവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. കോടതിയില്‍ നില്‍ക്കുന്ന വിഷയത്തില്‍ നീതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളൊരു ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ശിക്ഷ കിട്ടിയേ പറ്റൂ. അതനുഭവിക്കപ്പെട്ടത് ഒരു സ്ത്രീയാണ്. റേപ്പിന് തുല്യമാണവര്‍ അനുഭവിച്ചത്. അവര്‍ക്ക് അതിനുള്ള നീതി കിട്ടണം. അത് കോടതി നല്‍കും. നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളവരാണ് നമ്മളെല്ലാവരുമെന്നും കോടതിയില്‍ നിലനില്‍ക്കുന്ന വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്‌നമാക്കേണ്ട കാര്യമുണ്ടോയെന്നും റോഷന്‍ ചോദിക്കുന്നു. ആക്രമിക്കപ്പെട്ട നടി ഇപ്പോള്‍ കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ്. ്രൈകം ചെയ്ത വ്യക്തിക്കും വിഷയങ്ങളുണ്ടാവാം. കോടതിയില്‍ നില്‍ക്കുന്ന വിഷയത്തിന് നീതിയുണ്ടാകുമെന്ന് ഉറപ്പാണ്. റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
സ്ത്രീകളുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ ഒരു സംഘടന ഉണ്ടായത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘മലയാള സിനിമയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുണ്ട്. ഫെഫ്ക, എ.എം.എം.എ തുടങ്ങി ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ സംഘടനയുമുണ്ട്. അതിന്റെ കൂട്ടത്തില്‍ ഒരെണ്ണം കൂടി വരുന്നതില്‍ എന്താണ് പ്രശ്‌നം. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല.
അതേ സമയം പലതരത്തിലുള്ള വിവാദങ്ങള്‍ സിനിമയില്‍ നിന്ന് ആളുകളെ അകറ്റുകയാണെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവം, ദിലീപിന്റെ അറസ്റ്റ്, വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ രൂപീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുളള ചോദ്യത്തിനായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ മറുപടി.’