കൊച്ചി: ആദ്യം വാനോളം ഉയര്‍ത്തുകയും പിന്നീട് അവിടെ നിന്ന് താഴേക്കും ചെയ്ത സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി ജീവിക്കാന്‍ മീന്‍ കച്ചവടത്തിനിറങ്ങിയ ബിരുദ വിദ്യാര്‍ഥിനി ഹനാന്‍. സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തുന്ന ഹനാന്റെ കഥ വാര്‍ത്തയായതിന് പിന്നാലെ കുപ്രചരണവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഹനാന്റെ കഴിവുകളെ കുറിച്ച് പല പ്രമുഖരും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിന്നു. ഹനാന്റെ ജീവിത കഥ സത്യമാണെന്ന് തെളിയിക്കുന്നതാണ് ഹനാനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും വ്യക്തമാക്കുന്നത്.
പാത്തുമ്മ എന്ന ഗാനമാണ് ഇപ്പോള്‍ വൈറാലാവുന്നത്. ‘മീന്‍കച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതും. ഈണം നല്‍കും. പാടുകയും ചെയ്യും’. എന്ന് അടികുറിപ്പോടെയാണ് ഗാനം വീണ്ടും പ്രചരിക്കുന്നത്.
അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ ഇന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്‌സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.