‘സ്വപ്നം..സ്വപ്‌നം’ തീര്‍ത്തത് ഒറ്റ ഷോട്ടില്‍, പടയോട്ടത്തിലെ കല്യാണ പാട്ട് എത്തി

കൊച്ചി:ബിജു മേനോന്‍ നായകനായ പടയോട്ടത്തിലെ കല്യാണ പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി. സ്വപ്നം..സ്വപ്നം എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് പാടിയിരിക്കുന്നത് ഹേഷം അബ്ദുള്‍ വഹാബും ഷബീര്‍ അലിയും പ്രീതി പിള്ളയും ചേര്‍ന്നാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് അന്‍വര്‍ അലിയാണ്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഒറ്റ ഷോട്ടിലാണ് ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. അഞ്ച് മണിക്കൂര്‍ നീണ്ട കല്യാണ പരിപാടികള്‍ അഞ്ച് മിനിറ്റില്‍ ഒതുക്കിയിരിക്കുകയാണ്. ഇരുനൂറോളം പേരാണ് ഈ ഒറ്റ ഗാനരംഗത്തില്‍ അണിനിരന്നിരിക്കുന്നത്. ക്യാമറാമാന്‍ സതീഷാണ് രംഗം മനോഹരമായി ചിത്രീകരിച്ചത്.

ചെങ്കല്‍ രഘു എന്ന ഗുണ്ടയുടെ വേഷത്തിലാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. ദീലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, ഐമ സെബാസ്റ്റ്യന്‍,സുരേഷ് കൃഷ്ണ, രവി സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സോഫിയ പോളാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7