എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരകമായിരുന്നില്ല, അയാള്‍ എന്നെ ശെരിക്കും വഞ്ചിക്കുകയായിരിന്നു; തുറന്ന് പറച്ചിലുമായി ദീപിക പദുക്കോണ്‍

രണ്‍ബീര്‍ കപൂറും ക്യൂട്ട് നായിക ആലിയ ഭട്ടും തമ്മിലുള്ള പ്രണയകഥ ബോളിവുഡില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. താന്‍ പ്രണയത്തിലാണെന്ന് രണ്‍ബീര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് ദീപിക പറയുന്നു.

എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല. അത് മാനസികമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അയാള്‍ക്ക് രണ്ടാമത് ഒരു അവസരം നല്‍കാന്‍ ഞാന്‍ തയ്യാറായി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം. അയാള്‍ എന്നോട് വീണ്ടും യാചിച്ചു. അത് വിശ്വസിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ വീണ്ടും അയാളെ എല്ലാ തെളിവുകളോടു കൂടി പിടികൂടി. ആ ദു:ഖത്തില്‍ നിന്ന് തിരികെ കരകയറാന്‍ സമയമെടുത്തു. ഇനി ഒരു തിരിച്ചുപോക്കില്ല. ആ കപ്പല്‍ കരവിട്ടു. ദീപിക പറഞ്ഞു.

ദീപികയുമായി അകന്ന റണ്‍ബീര്‍ കത്രീന കൈഫുമായി പ്രണയത്തിലായി. വിവാഹത്തോളം എത്തിയ ആ ബന്ധം 2017ല്‍ തകര്‍ന്നു. അതിനു ശേഷമാണ് റണ്‍ബീര്‍ ആലിയയുമായി അടുക്കുന്നത്. ആലിയയുമായി പ്രണയത്തിലാണെന്ന് റണ്‍ബീര്‍ തന്നെ തുറന്ന് പറഞ്ഞു.

അതിനിടെ ദീപികയും നടന്‍ രണ്‍വീര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. നവംബറില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്നാല്‍ ദീപികയോ രണ്‍വീറോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...