കോട്ടയം : ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ട് പേരെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്ന്‌പേരെ രക്ഷിച്ചതായാണ് വിവരം. കോട്ടയം കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടെ എഴുമാംകായലിലാണ് വളളം മറിഞ്ഞത്. മാതൃഭൂമി ന്യൂസ് സംഘമാണ് അപകടത്തില്‍ പെട്ടതെന്നാണ് ലഭ്യമായ വിവരം.മുണ്ടാറിലെ വെളളപ്പൊക്ക കെടുതി റിപ്പോടര്‍ട്ട് ചെയ്യാനാണ് ചാനല്‍ സംഘം അവിടെയെത്തിയത്.
നാട്ടുകാര്‍ രക്ഷപ്പെടുത്തിയവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ശ്രീധരനെയും ക്യാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൂടെ ഉണ്ടായിരുന്ന കടുത്തുരുത്തി സ്ട്രിംഗര്‍ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെ പറ്റിയുള്ള വിവരം ഇതുവരേയും ലഭിച്ചിട്ടില്ല.