ഹൈദരാബാദ്: ആന്ധപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്. നാല്‍പതോളം പേരുമായി യാത്ര ചെയ്ത ബോട്ടാണു ഗൗതമി നദിയില്‍ മുങ്ങിയത്. യാത്രക്കാരിലേറെയും വിദ്യാര്‍ഥികളായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. നദിയില്‍ പാലം നിര്‍മിക്കാനായി കെട്ടിപ്പൊക്കിയ തൂണുകളിലൊന്നിലിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ബോട്ട് മറിയുകയായിരുന്നു. പത്തു പേരെയെങ്കിലും പ്രദേശ വാസികള്‍ രക്ഷപ്പെടുത്തിയതായാണു വിവരം. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബുവും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികാരികള്‍ക്കു നിര്‍ദേശം നല്‍കി. ഗോദാവരി നദിയുടെ കൈവഴികളിലൊന്നാണ് ഗൗതമി നദി.