മോദിയ്ക്കും രാഹുലിനും ട്രംപിനും വന്‍ തിരിച്ചടി; ‘വ്യാജന്മാരെ’ പുറത്താക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി വ്യാജന്മാരെയും നിഷ്‌ക്രിയ അക്കൗണ്ടുകളെയും പുറത്താക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം. മോദിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ മാത്രം 2.84 ലക്ഷം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. 1.40 ലക്ഷം പേരുടെ കുറവാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടില്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 17,503 പേരെ നഷ്ടമായി. ഇതോടെ, മോദിയെ പിന്തുടരുന്നവര്‍ 4.34 കോടിയില്‍നിന്നു 4.31 കോടിയായി കുറഞ്ഞു. നേരത്തേ പുറത്തുവന്ന ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ത്തന്നെ പ്രമുഖരുടെ അക്കൗണ്ടിലെ വ്യാജന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇരുപതു മാസത്തിനിടെ ഏഴു കോടി അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടിച്ചെന്നാണു പുറത്തുവരുന്ന വിവരം. അക്കൗണ്ടുകള്‍ മൊബൈല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നതായിരുന്നു കടമ്പ.

ലോകത്ത് ഏറ്റവും കൂടുതല്‍ പിന്തുടരുന്ന രാഷ്ട്രത്തലവനായ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ (5.3 കോടി) ഒരു ലക്ഷം പേരെയാണ് ട്വിറ്റര്‍ ഒഴിവാക്കിയത്. നാലു ലക്ഷം പേരെയാണ് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് നഷ്ടമായത്. പ്രമുഖ നേതാക്കളുടെ നഷ്ടക്കണക്ക്: ശശി തരൂര്‍ 1.51 ലക്ഷം, അരവിന്ദ് കേജ്രിവാള്‍ 9155, സുഷമ സ്വരാജ് 74132, അമിത് ഷാ 33363, ഒമര്‍ അബ്ദുല്ല 21878.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7