കൊച്ചി:ഒറ്റ ദിവസംകൊണ്ടു നേടിയ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജു. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം ജൂണ്‍ 29നാണ് തിയറ്ററുകളിലെത്തിയത്.ബാഹുബലിയുടെ രണ്ടാം ഭാഗമായിരുന്നു ഇതുവരെയുള്ളതില്‍ വെച്ച് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ.
ബാഹുബലി 2 നേടിയത് 46.50 കോടിയായിരുന്നു എങ്കില്‍ ഒറ്റ ദിവസത്തില്‍ സഞ്ജു നേടിയത് 46.70 കോടി രൂപയാണ്. ഇതാണ് രാജ്കുമാര്‍ ഹീരാനിയുടെ പുതിയ ചിത്രം റെക്കോര്‍ഡ് നേടാന്‍ കാരണമായത്. ഞായറാഴ്ചയായിരുന്നു സ്ഞ്ജു റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്.സഞ്ജു തിയറ്ററിലിറങ്ങിയ ആദ്യ ദിവസം നേടിയതു 34.75 കോടിയായിരുന്നു. മൂന്ന് ദിവസംകൊണ്ട് വാരിക്കൂട്ടിയത് 120.06 കോടിയും.
ഇതോടെ ഈ വര്‍ഷം 100 കോടി ക്ലബിലെത്തുന്ന ഏഴാമത്തെ ചിത്രമാവുകയാണ് സഞ്ജു. വീക്കെന്‍ഡ് കളക്ഷനിലും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ ബോളിവുഡ് ചിത്രം. സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവത്’ ആയിരുന്നു ഇതുവരെ വീക്കെന്‍ഡ് കളക്ഷനില്‍ മുന്നില്‍.
സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളെ നേരിട്ട നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ബയോപിക് ചിത്രത്തില്‍ മികച്ച പ്രകടനമാണ് സഞ്ജയ് ദത്തായി എ്ത്തുന്ന രണ്‍ബീര്‍ കപൂര്‍ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.