നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ വജ്ര ജ്വല്ലറി വ്യാപാരി നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. 13000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുകയായിരിന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതാത് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കും. പ്രതിയെ സംബന്ധിച്ച വിവരങ്ങളും താമസിക്കുന്ന സ്ഥല വിവരങ്ങളും പങ്കുവെക്കുകയും ചെയ്യണം

വ്യാജരേഖകള്‍ നല്‍കി പിഎന്‍ബിയില്‍നിന്നു 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ ഇപ്പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

നീരവിനു പുറമെ നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്സിയും പ്രതിസ്ഥാനത്തുണ്ട്. ഇയാളും ഒളിവിലാണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാന്‍ റെഡ്‌കോര്‍ണര്‍ പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്യും മുമ്പ് ഇരുവരും രാജ്യംവിടുകയായിരുന്നു. നീരവിന്റെ ഉടമസ്ഥതയിലുള്ള ഒരു വ്യാപാരശാല ലണ്ടനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേസില്‍ മുംബൈ കോടതിയില്‍ കഴിഞ്ഞ മേയില്‍ സിബിഐ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 15ന് മോദിക്കെതിരെ തിരച്ചില്‍ നോട്ടീസും സിബിഐ അയച്ചിരുന്നു. ഇതുവഴി ഇന്റര്‍പോളിലെ അംഗരാജ്യങ്ങളിലൊന്നില്‍ മോദിയുണ്ടെങ്കില്‍ അറിയാല്‍ സാധിക്കുമായിരുന്നു. യുകെ ആണ് ഇയാളുടെ യാത്ര സംബന്ധിച്ച് വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7