‘അമ്മ’യില്‍നിന്നും നടിമാര്‍ രാജിവെച്ചതിനെക്കുറിച്ച് മറുപടി പറയേണ്ടത് പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍: ഇന്നസെന്റ്

കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്നും നാലു നടിമാര്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രസിഡന്റ് ഇന്നസെന്റ് എംപി. ഇക്കാര്യത്തില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് മറുപടി പറയേണ്ടതെന്നും ഇന്നസെന്റ് ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു. എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ‘അമ്മ’ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലു പേര്‍ അമ്മയില്‍ നിന്നും രാജി വച്ചത്. ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംഘടനയില്‍ പുറത്തു പോകാനുളള തീരുമാനമെടുത്തത്. ഇവര്‍ മൂന്ന് പേരും ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്’ അംഗങ്ങളുമാണ്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫെയ്ബുക്ക് പേജിലൂടെയാണ് നടിമാര്‍ രാജിക്കാര്യം അറിയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7