അഞ്ജലി മോനോന്റെ പുതിയ ചിത്രം ‘കൂടെ’ യിലെ രണ്ടാമത്തെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. റഫീഖ് അഹമ്മദ് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് അഭയ് ജോധ്കപൂറാണ്. സഹോദര സ്നേഹം വ്യക്തമാക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മിന്നാമിന്നി എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം എം ജയചന്ദ്രനാണ്.
താരാട്ട് പാട്ടുപോലെ അവതരിപ്പിച്ചിരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ എട്ട് ലക്ഷത്തോളംപേരാണ് കണ്ടത്. ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രതികരണമായിരുന്നു.
ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് നസ്രിയ നസിം തിരിച്ചെത്തുന്ന ചിത്രമാണ് ‘കൂടെ’. പാര്‍വതിയും പൃഥ്വിരാജുമാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജിന്റെ സഹോദരി കഥാപാത്രത്തെ നസ്രിയയും അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കരും പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നുണ്ട്.
അഞ്ജലി മേനോന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘കൂടെ’യുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ലിറ്റില്‍ സ്വയമ്പാണ്. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.