തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനുളള പ്രായപരിധി ഉയര്‍ത്തി. നിലവിലുളള പ്രായപരിധിയായ 21 ല്‍ നിന്നും 23 ലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍ തീരുമാനമായി. നിയമസഭ പാസ്സാക്കിയ 2018 ലെ അബ്കാരി (ഭേദഗതി) ബില്‍ പ്രകാരമാണ് പുതിയ ഭേദഗതി. രണ്ട് ഭേദഗതികളാണ് ബില്ലില്‍ ഉണ്ടായിരുന്നത്.
കള്ളില്‍ സ്റ്റാര്‍ച്ച് കലര്‍ത്തി വില്‍ക്കുന്നത് അബ്കാരി ആക്ട് പ്രകാരം അഞ്ച് വര്‍ഷം വരെ ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു. ഈ ശിക്ഷ ലഘൂകരിക്കുന്ന ഭേദഗതിയാണ് രണ്ടാമത്തേത്. പുതിയ ഭേദഗതി പ്രകാരം ആറു മാസം ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. സബ്ജക്ട് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങളായ ഡോ. എന്‍.ജയരാജും വി.ഡി.സതീശനും വിയോജിപ്പോട് കൂടിയാണ് ഭേദഗതി പാസാക്കിയത്.