Tag: bar

ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം നടന്ന വകുപ്പു സെക്രട്ടറിമാരുടെ...

അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയത്തിൻ്റെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കുന്നത്. തിക്കും...

ബാറുകളുടെ പ്രവർത്തന സമയം നീട്ടി

ബാറുകളുടെ പ്രവർത്തന സമയം നീട്ടി. സംസ്ഥാനത്തെ ബാർ - ബിയർ - വൈൻ - പാർലറുകളുടെ പ്രവർത്തി സമയം പുന:ക്രമീകരിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാകും പുതുക്കിയ സമയക്രമം. നേരത്തേ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയായിരുന്നു സമയം.

മദ്യത്തിന് 90 രൂപ വരെ വർധിക്കും; ‍പുതുക്കിയ വില നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും. ഓള്‍ഡ് പോര്‍ട് റം അഥവാ ഒപിആറിന്‍റെ...

സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ ശുപാർശ

അൺലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകൾ തുറന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് കേരളത്തിലും ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതായി എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കാൻ അനുമതി നൽകണം. ഒരു മേശയിൽ രണ്ട് പെരെന്ന...

കൊലച്ചതി..; 900 രൂപയ്ക്ക് മദ്യം വാങ്ങിയവര്‍ക്ക് കിട്ടിയത് ഫുള്‍ ബോട്ടില്‍ കട്ടന്‍ ചായ..!!!

ബാർ അടച്ചതിന് ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കൾക്ക് കിട്ടിയത് ഒരു ലീറ്റർ കട്ടൻ ചായ. ബാറിനു മുന്നിൽ നിന്ന മറ്റു രണ്ട് പേരാണ് ബാറിലെ ജീവനക്കാരെന്ന് തെറ്റി ധരിപ്പിച്ച് പണം വാങ്ങി കട്ടൻ ചായ നൽകി യുവാക്കളെ പറ്റിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനു ശേഷമായിരുന്നു...

എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കും. ബാറുകളും ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും. ലോക്ഡൗണില്‍ ഇളവു നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും...

റെഡ്‌സോണ്‍ ആണെങ്കിലും 400 മദ്യശാലകള്‍ തുറക്കും; ഇതാണ് ഡല്‍ഹി…

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ 400ല്‍ അധികം മദ്യവില്പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ മദ്യവില്പനശാലകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നടപടി....
Advertismentspot_img

Most Popular

G-8R01BE49R7