സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസം നിന്ന സഹോദരനെ യുവതി വിഷം നല്‍കി കൊന്നു!!! ഒപ്പം ആഹാരം കഴിച്ച നാലു പേരും മരിച്ചു

ശിവകാശി: സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന സഹോദരനെ ചിക്കന്‍കറിയില്‍ വിഷം കലര്‍ത്തിയ യുവതി കൊന്നു. യുവാവിനൊപ്പം ആഹാരം പങ്കുവെച്ച നാലുപേര്‍ മരിക്കുകയും മറ്റ് നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമായി.

ശിവകാശിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവതിയും കാമുകനും പിടിയിലായി. വള്ളി എന്ന യുവതിയും കാമുകന്‍ ശെല്‍വവുമാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. സഹോദരന്‍ മുരുകന്‍, കൂട്ടുകാരായ മുഹമ്മദ്, ഇബ്രാഹീം, ഗൗതം, ഗണേശന്‍ എന്നിവര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 13 വയസ്സുള്ള ജനാര്‍ദ്ധനന്‍, ശിവകുമാര്‍, ഹരിഹരന്‍ എന്നിവര്‍ മധുര ജനറല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വള്ളി കുറ്റം സമ്മതിച്ചിട്ടുണ്ട്. വള്ളിയ്ക്ക് ഇവര്‍ ജോലി ചെയ്തു വരുന്ന പ്രിന്റിംഗ് പ്രസിന്റെ ഉടമ ശെല്‍വവുമായി ഉണ്ടായിരുന്ന അവിഹിതബന്ധം സഹോദരന്‍ മുരുകന്‍ ചോദ്യം ചെയ്യുകയും തടസ്സമായി മാറുകയും ചെയ്തിരുന്നു. ഇതോടെയാണ് സഹോദരനെ കൊന്നു കളയാമെന്ന് ശെല്‍വയും വള്ളിയും ചേര്‍ന്ന് തീരുമാനമെടുത്തത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം വിഷം ചേര്‍ത്ത് ചിക്കന്‍ കറി തയ്യാറാക്കി വള്ളി ആഹാരം കഴിക്കാന്‍ സഹോദരനെ വിളിച്ചു വരുത്തുകയായിരുന്നു.

ആഹാരം കഴിച്ചിച്ചിട്ടേ പോകാവൂ എന്ന് ഫോണ്‍ വിളിച്ചു സഹോദരനോട് പറഞ്ഞ ശേഷം മാതാവുമായി വള്ളി ക്ഷേത്രത്തിലേക്ക് പോയി. ഈ സമയത്ത് രാവിലെ 10 മണിയോടെ കൂട്ടുകാരുമായി മുരുഗന്‍ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. മദ്യലഹരിയില്‍ ആയിരുന്ന മുരുകന്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം രണ്ടു പിള്ളേരെ കൂടി വിളിച്ചിരുന്നു. ഭക്ഷണത്തിന് ശേഷം കൂട്ടുകാര്‍ വീട്ടിലേക്ക് പോയപ്പോള്‍ മുരുകന്‍ വീട്ടില്‍ തന്നെ കിടന്നു. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നും മടങ്ങിയെത്തിയ വള്ളി മകനെ വിളിച്ചുണര്‍ത്തേണ്ട എന്ന അമ്മയോട് പറയുകയും ചെയ്തു.

ഈ സമയത്ത് മുരുകനോടൊപ്പം ഭക്ഷണം കഴിച്ചവരെയെല്ലാം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കയറ്റിയിരുന്നു. ഇവരില്‍ നാലുപേര്‍ മുരുഗനൊപ്പം മരണമടയുകയും ചെയ്തു. ഞായറാഴ്ച രാത്രിയോടെ പോലീസ് വള്ളിയെ അറസ്റ്റ് ചെയ്തു. തങ്ങളുടെ രഹസ്യവേഴ്ചയ്ക്ക് തടസ്സം നിന്നതാണ് സഹോദരനെ കൊല്ലാന്‍ കാരണമായത് എന്ന് വള്ളി പോലീസിനോട് പറഞ്ഞത് അനുസരിച്ച് ശെല്‍വത്തെയും പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ ചോദ്യം ചെയ്തു കഴിഞ്ഞാണ് വള്ളി കുറ്റം സമ്മതിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7