കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അനുബന്ധ ഹര്‍ജികളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത് ഈ മാസം 27 ലേക്ക് മാറ്റി.
കേസില്‍ അഭിഭാഷകരായ പ്രദീഷ് ചാക്കോയും രാജു ജോസഫും നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 27 ന് വിധി പറയാനായി മാറ്റി.
രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും അന്ന് പരിഗണിയ്ക്കും. എന്നാല്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് രേഖാമൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ വാദം. വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയും 27 ന് പരിഗണിക്കും. അതിനിടെ അഭിഭാഷകനായ ബിഎ ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അറിയിച്ച് അപേക്ഷ നല്‍കി. സുനിയെ നടന്‍ സ്വാധീനിക്കുന്നുവെന്നാരോപിച്ചാണ് വക്കാലത്ത് ഒഴിഞ്ഞത്. പുതിയ അഭിഭാഷകന് വേണ്ടി പള്‍സര്‍ സുനിയും അപേക്ഷ നല്‍കി.