മോസ്‌കോ: ഐസ്ലന്‍ഡിനോടു സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി. പെനാല്‍റ്റി പാഴാക്കിയതില്‍ വേദനിക്കുന്നതായും മെസി മത്സരത്തിനു ശേഷം തുറന്നു പറഞ്ഞു. മെസ്സി നിര്‍ണായക പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഐസ്ലാന്‍ഡിനോട് അര്‍ജന്റീന ഒരു ഗോളിന് സമനില വഴങ്ങിയിരുന്നു. ടീമിന്റെ പ്രകടനം വളരെയധികം മെച്ചപ്പെടാനുണ്ട്. ലോകകപ്പ് എളുപ്പമാകില്ലെന്ന് നന്നായി അറിയാം. എന്നാല്‍ ക്രൊയേഷ്യക്കെതിശര അര്‍ജന്റീന വിജയിക്കുക തന്നെ ചെയ്യുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
അതേസമയം പെനാല്‍റ്റി പാഴാക്കിയ അര്‍ജന്റീനന്‍സ്ട്രൈക്കര്‍ ലിയോണല്‍ മെസ്സിയെ പിന്തുണച്ച് സഹതാരം സെര്‍ജിയോ അഗ്യൂറോ. മത്സരത്തില്‍ അര്‍ജന്റീനയുടെ ഏക ഗോള്‍ നേടിയ താരമാണ് സ്ട്രൈക്കറായ അഗ്യൂറോ. മെസ്സി മനുഷ്യനാണെന്നും തെറ്റുകള്‍ സ്വഭാവികമാണെന്നും അഗ്യൂറോ പ്രതികരിച്ചു. മെസ്സിക്ക് ഇന്നൊരു മോശം ദിനമാണ്.
എന്നാല്‍ ഏതു നിമിഷവും തങ്ങള്‍ക്കൊരു ജയമൊരുക്കാന്‍ അദേഹത്തിന് കഴിയും. ക്രൊയേഷ്യക്കെതിരെ മെസി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്നും ടീമംഗങ്ങള്‍ മെസ്സിക്ക് പിന്തുണ നല്‍കുമെന്നും അഗ്യൂറോ വ്യക്തമാക്കി. മത്സരത്തിന്റെ 66-ാം മിനിറ്റിലാണ് മെസ്സിയെടുത്ത പെനാല്‍റ്റി ഐസ്ലാന്‍ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡോര്‍സണ്‍ തടഞ്ഞത്.