ടെക്സാസ്: പതിനഞ്ചു വയസ്സുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 28കാരിയായ അധ്യാപിക പിടിയില്‍. ഗര്‍ഭിണിയായിരുന്ന സമയത്തു പോലും വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടിരുന്നെന്ന് തെളിഞ്ഞു. എന്നാല്‍ കുട്ടി ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. റ്റിഡ്വെല്‍ സ്‌കൂളിലെ കാതറിന്‍ ഹാര്‍പ്പര്‍ എന്ന അധ്യാപികയാണ് പിടിയിലായത്. ഇവിടുത്തെ ഇംീഷ് അധ്യാപികയാണിവര്‍.
പിടിയിലാകുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയാണ് ഹാര്‍പ്പര്‍. ആറു വര്‍ഷം ജയിലില്‍ തടവും 10 വര്‍ഷം ധാര്‍മ്മിക വിചാരണയ്ക്കും കോടതി ഉത്തരവിട്ടു. വിദ്യാര്‍ത്ഥിയും ടീച്ചറും ചാറ്റിങിലൂടെയാണ് അടുത്തത്. ഇരുവരും നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും കൈമാറിയിരുന്നു. ഈ അടുപ്പത്തില്‍ ടീച്ചര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു പതിവ്.
എന്നാല്‍ ഇതറിഞ്ഞ ആരോ സ്‌കൂള്‍ അധികൃതര്‍ക്ക് അജ്ഞാത സന്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയും വിവരം പുറത്തറിയുകയുമായിരുന്നു.