അസഭ്യം പറഞ്ഞതിനെ എതിര്‍ത്തു, എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് ഡ്രൈവര്‍ ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കിയത്. അസഭ്യം പറയുന്നത് എതിര്‍ത്തതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ് ഗവാസ്‌കര്‍. ഇന്നു രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകള്‍ അസഭ്യം പറഞ്ഞു. ഇതിനെ എതിര്‍ത്തതോടെ എഡിജിപിയുടെ മകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് പരാതിയിലുളളത്.

ഇതിനു മുന്‍പും മകളും ഭാര്യയും തന്നെ അസഭ്യം പറഞ്ഞിരുന്നു. ഇക്കാര്യം എഡിജിപിയെ അറിയിച്ചു. ഇതിന്റെ വൈരാഗ്യമാകാം മര്‍ദ്ദത്തിനു പിന്നിലെന്ന് ഡ്രൈവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം സംഭവത്തില്‍ എഡിജിപി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular