ദുബായ്: യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാളിന് അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. റമദാന് 29 (വ്യാഴം) മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി. നേരെത്ത സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സൗദി ഭരണാധികാരിയായ സല്മാന് രാജാവിന്റെ താല്പര്യ പ്രകാരം ഇത്തവണ ഈദുല്‍ ഫിത്തര്‍ അവധി വര്‍ധിപ്പിച്ചിട്ടുണ്ട്. ശവ്വാല്‍ 9 വരെയായിരിക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള അവധി. സിവില്‍ മിലിട്ടറി മേഖലയിലുള്ള ജീവനക്കാര്‍ക്ക് ഉമ്മുറുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് ശവ്വാല്‍ 10 ഞായറാഴ്ചയാണ് (ജൂണ്‍ 24) പ്രവൃത്തി ദിവസം ആരംഭിക്കുക.
യു.എ.ഇയില്‍ ചെറിയ പെരുന്നാളിന് അഞ്ച് അവധി പ്രഖ്യാപിച്ചു
Similar Articles
ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയതെ ചതി വന്നവഴി മനസിലായി.. കൂട്ടുകാരനോടുമാത്രം പറഞ്ഞു ഗ്രീഷ്മ ചതിച്ചു… പിന്നീട് പ്രണയിനിയെ ഒറ്റിക്കൊടുക്കാത്ത മൗനം… ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നു മനസിലാക്കി പിതാവിനോട് പറഞ്ഞു മരണം വന്ന വഴി…
തിരുവനന്തപുരം: വിഷം തളർത്തിയ ശരീരവുമായി ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയയുടനെ ഷാരോണിന് മനസിലായി തന്റെ ഈ അവസ്ഥ എങ്ങനെയുണ്ടായതാണെന്ന്... ഗ്രീഷ്മയുടെ വീട്ടിൽ നിന്നു ശർദ്ദിച്ചുകൊണ്ടിരങ്ങിവന്ന ഷാരോൺ റെജിനോടു പറഞ്ഞിരുന്നു. ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന്......
ചെകുത്താൻ മനസാണെന്നു വാദിച്ചത് വെറുതെയല്ല… കൊലയ്ക്ക് നാലുമാസത്തെ ആസൂത്രണം…, വിശ്വാസം ജനിപ്പിക്കാൻ താലി കെട്ടിച്ചു…, പല പ്രാവശ്യം ലൈംഗിക ബന്ധത്തിലേർപ്പെട്ടു…, പൂർണമായി തനിക്കനുകൂലമാക്കിയ ശേഷം കൊലപാതകം… പബ്ലിക് പ്രൊസിക്യൂട്ടർ
തിരുവനന്തപുരം: സാധാരണ ഒരു മനുഷ്യന് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ കഴിയില്ല, ഷാരോണിന്റെ കൊലപാതകം കൃത്യമായി പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഒരു കുറ്റകൃത്യമാണ്. അതുകൊണ്ടാണ് ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ മനസാണെന്ന് താൻ കോടതിയിൽ വാദിച്ചതെന്ന് പാറശ്ശാല...