കോണ്‍ഗ്രസില്‍ നടക്കുന്ന കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ്,ബി.ജെ.പിക്കെതിരെ സര്‍ക്കാര്‍ രൂപീകരിക്കലാണ് പ്രാധാന്യമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപത്തെ നിസാരവത്കരിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്നും ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് മുന്നണി ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാണ് മുന്നണി ഊന്നല്‍ കൊടുക്കേണ്ടത്. കൂടുതല്‍ സീറ്റ് നേടാനും ബി.ജെ.പിക്കെതിരെ സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ സീറ്റ് മാണിക്ക് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് കുഞ്ഞാലിക്കുട്ടിയും ലീഗുമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതേസമയം ലീഗിന്റെ സമ്മര്‍ദ്ദം കാരണമല്ല മാണിക്ക് സീറ്റ് നല്‍കിയതെന്നും മുന്നണി വിപുലീകരിക്കാനാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

Similar Articles

Comments

Advertismentspot_img

Most Popular