കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് നന്ദി പറഞ്ഞ് കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി. കുഞ്ഞാലിക്കുട്ടിക്കും കോണ്‍്ഗ്രസിനും നന്ദിയെന്നായിരുന്നു മാണിയുടെ വാക്കുകള്‍. ഇത്തരത്തിലൊരു തീരുമാനമെടുത്തത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കെഎം മാണി പറഞ്ഞു
നാളെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് മാണ്ി പറഞ്ഞു.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ അനുമതിയോടെയാണ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം. നാളെ കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.
കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമല്ലെങ്കിലും യുപിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തകുയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്ലെങ്കിലും കേരളത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി മാണിയുടെ പിന്തുണ തേടി പാലായിലെത്തിയത് യുഡിഎഫ് പ്രവേശനത്തിന്റെ ഭാഗമായാണ് കണ്ടത്. ഇതിനായി ആദ്യഘട്ടം മുതല്‍ ചര്‍ച്ചകള്‍ നടത്തിയത് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നെന്നും ചെന്നിത്തല പറഞ്ഞ. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ നടത്താനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്.