കൊച്ചി:മുന്‍കാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്ത് സമന്ത അകിനേനി. ഒരു തെലുഗു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമന്തയുടെ വെളിപ്പെടുത്തല്‍. ‘സാവിത്രിക്കുണ്ടായ അതേ അനുഭവം എനിക്കും ഉണ്ടായേനെ. പക്ഷേ ഞാന്‍ അത് തിരിച്ചറിയുകയും അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആ ബന്ധം ശരിയായി മുന്നോട്ടു പോകുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നാഗചൈതന്യയെപ്പോലെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമായി കരുതുന്നു.’ സമന്ത പറഞ്ഞു.
ജെമിനി ഗണേശന്‍ മറ്റു സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയതാണ് സാവിത്രിയുമായുള്ള ബന്ധം തകരാനുള്ള പ്രധാന കാരണമെന്ന് സിനിമയില്‍ പറയുന്നു. മാത്രമല്ല സാവിത്രിയുടെ വളര്‍ച്ച ജെമിനിക്ക് ചെറിയ തോതില്‍ അസൂയയും ഉണ്ടായിരുന്നു. സമന്തയും തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥും നേരത്തേ പ്രണയത്തിലായിരുന്നുവെന്ന് പ്രചരങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമന്ത ഉദ്ദേശിച്ച മുന്‍കാമുകന്‍ സിദ്ധാര്‍ത്ഥ് ആണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ സംസാരം.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയില്‍ വാണി എന്ന പത്ര പ്രവര്‍ത്തകയുടെ വേഷത്തിലാണ് സമന്ത എത്തിയത്. കീര്‍ത്തി സുരേഷ് ആണ് സാവിത്രിയെ അവതരിപ്പിച്ചത്. ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനാണ് വേഷമിട്ടത്.