വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് നമിത പ്രമോദ്. ഞാന്‍ സെറ്റിലായിക്കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. ഞാന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ പല കാര്യങ്ങളും തനിക്ക് നഷ്ടമായെന്നും നമിത പറഞ്ഞു. ആദ്യം ഞാന്‍ പുറത്ത് അധികം പോകാതെയിരുന്നു. പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മാറ്റം വേണം എന്ന് തോന്നി. ഒരു ജീവിതമല്ലേയുള്ളൂ. നമിത പറയുന്നു.
നമിതയുടെ വാക്കുകള്‍:
പര്‍ദ ധരിച്ച് പുറത്ത് പോകാന്‍ തുടങ്ങി. അത് നല്ല ഒരു അനുഭവമാണ്. കണ്ണു മാത്രമേ പുറത്ത് കാണുകയുള്ളൂ. ഞാന്‍ ലുലുവില്‍ പോകും, മെട്രോയില്‍ കയറും ഒട്ടോ വിളിച്ച് വീട്ടിലേക്ക് പോകും. ഒരു ദിവസം ഒരാള്‍ തിരിച്ചറിഞ്ഞു. എന്റെ ശബ്ദം കേട്ടു മനസ്സിലായതാണോ എന്നറിയില്ല. ഞാന്‍ അവിടെ നിന്ന് ഓടി.
സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകൂ. അതിനാല്‍ അഹങ്കാരം മാറ്റിവച്ച് ജീവിക്കണം എന്നതാണ് ഞാന്‍ പഠിച്ച തത്വം. സിനിമ എന്റെ ജീവിതമാണെന്ന് കരുതുന്നില്ല. പക്ഷേ സിനിമ ഇഷ്ടമാണ്. പരാജയങ്ങളില്‍ നിന്നാണ് പഠിച്ചത്. വിജയവും പരാജയവും വ്യക്തിപരമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോള്‍ ലൈംലെറ്റിലാണ് നില്ക്കുന്നതാള് ആരുമുണ്ടാവില്ല. കുടുംബം മാത്രമേ ഉണ്ടാവുകയുള്ളൂ.
കല്യാണം കഴിഞ്ഞ് ജീവിക്കുന്ന, സിനിമയുമായി ബന്ധപ്പെട്ട പലരും എന്നോട് പറഞ്ഞിട്ടുണ്ട്. കുടുംബമായി ഒതുങ്ങി കഴിയുന്നതുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന്. ആ തിരിച്ചറിവ് വേണം. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെയും ഇഷ്ടമാണ്. ഞാന്‍ സെറ്റിലായിക്കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. ഞാന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്.