വിവാഹ ക്ഷണക്കത്ത് വരെ അച്ചടിച്ച സല്‍മാന്‍ ഖാന്റെ ആ വിവാഹം നടക്കാതിരുന്നതിന്റെ കാരണം…

ബോളിവുഡിലെ ക്രോണിക് ബാച്ചിലര്‍ സല്‍മാന്‍ ഖാന് ഒരോ സമയത്തും ഒരോ കാമുകിമാര്‍ ഉണ്ടായിരിന്നു. വര്‍ഷങ്ങളോളം പ്രണയിക്കുകയും പിന്നീട് അത് പല കാരണങ്ങള്‍ കൊണ്ട് ഒഴിവായിപ്പോകുകയുമാണ് പതിവ്. ഒരു കാമുകി പോകുമ്പോള്‍ അടുത്ത കാമുകി സല്‍മാനെത്തേടിയെത്തും. എന്നാല്‍ ഒരു തവണ വിവാഹ ക്ഷണക്കത്ത് വരെ തയാറാക്കി കഴിഞ്ഞിട്ടാണ് ബന്ധം ഇല്ലാതായത്. അക്കാര്യത്തില്‍ തന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നുവെന്ന് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.

1988ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടിയ നടി സംഗീത ബിജ്ലാനിയുമായി സല്‍മാന്‍ പ്രണയത്തിലായി. ഈ സൗഹൃദം ഒടുവില്‍ വിവാഹം കഴിക്കുമെന്ന സല്‍മാന്റെ വെളിപ്പെടുത്തല്‍ വരെയെത്തി. 93ല്‍ താരം ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 1994 മെയ് 27നു വിവാഹം നടത്താന്‍ തീരുമാനിക്കുകയും അത് അനുസരിച്ച് ക്ഷണക്കത്ത് വരെ അച്ചടിക്കുകയും ചെയ്തു. എന്നാല്‍ ആ വിവാഹം നടന്നില്ല.

സല്‍മാന്‍ തന്നെ വഞ്ചിച്ചത് കൊണ്ടാണ് താന്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞതെന്ന് സംഗീത പിന്നീടൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. കല്ല്യാണം കഴിക്കാന്‍ മാത്രമുള്ള മൂല്യം സല്‍മാനില്ലെന്നും അന്നവര്‍ പറഞ്ഞിരുന്നു. സല്‍മാനും സോമി അലിയുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് സംഗീത വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയത്. താന്‍ പിടിക്കപ്പെട്ടതോടെയാണ് വിവാഹം നടക്കാഞ്ഞതെന്ന് സല്‍മാനും സമ്മതിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7