കെട്ടിപ്പിടത്തത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുവിന് മികച്ച വിജയം

തിരുവനന്തപുരം: ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിന് സ്‌കൂള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ 91.02 ശതമാനം മാര്‍ക്കോടെയാണ് ഈ? കുട്ടി മികച്ച വിജയം നേടിയത്.മുക്കോല സെന്റ് തോമസ് സ്‌കൂളിലെ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ പെണ്‍കുട്ടിയെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിനാണ് പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും അഞ്ച് മാസക്കാലം സ്‌കൂള്‍ പുറത്തു നിര്‍ത്തിയത്.

ജനുവരിയില്‍? സ്‌കൂള്‍ തുറന്നപ്പോള്‍ ഇവരെ തിരികെ പ്രവേശിപ്പിച്ചിരുന്നു. ഈ വിവാദത്തില്‍? പുറത്തുനില്‍ക്കേണ്ടിവന്ന കുട്ടികള്‍ക്ക് നാല് മാസത്തിലേറെ ക്ലാസ് നഷ്ടമായിരുന്നു. ആ ക്ലാസ് നഷ്ടപ്പെട്ടാണ് പരീക്ഷയെഴുതിയത്. മാനസിക പീഡനവും ക്ലാസ് നഷ്ടവും അനുഭവിച്ച് പരീക്ഷയെഴുതിയ കുട്ടി നേടിയത് മികച്ച വിജയമാണ്.

മകന് ഇനി എല്‍എല്‍ബിയ്‌ക്കോ ബിബിഎയ്‌ക്കോ പോകാനാണ് താല്‍പര്യമെന്ന് അച്ഛന്‍ പറഞ്ഞു. നാല് മാസത്തിലേറെ സ്‌കൂളിലെ ക്ലാസ് നഷ്ടപ്പെട്ടിട്ടും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ച പിന്തുണ കൊണ്ടാണ് മകന്‍ മാനസികമായി തളരാതിരുന്നത്. മാധ്യമങ്ങളും പൊതുസമൂഹവും പിന്തുണച്ചതുകൊണ്ടാണ് തിരികെ സ്‌കൂളില്‍ ചേരാന്‍ സാധിച്ചതും മികച്ച വിജയം നേടാന്‍ കഴിഞ്ഞതും. ആ സന്തോഷം പങ്ക് വച്ച് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

2017 ജൂണിലാണ് സ്‌കൂള്‍ തുറന്നത്. 2017 ജൂലൈയിലാണ് സ്‌കൂള്‍ അധികൃതരിലെ സദാചാര പൊലീസ് സടകുടഞ്ഞെഴുന്നേറ്റ നടപടി ഉണ്ടായത്. കലോത്സവത്തില്‍? മികച്ച പ്രകടനം കാഴ്ചവച്ച സുഹൃത്തും ജൂനിയറുമായ പെണ്‍കുട്ടിയെ ആണ്‍കുട്ടി ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്. അവര്‍ ഇരുവര്‍ക്കെതിരെയും നടപടിയുമായി മുന്നോട്ട് നീങ്ങി. ഓഗസ്റ്റ് 21 നാണ് മാര്‍ത്തോമ്മ ചര്‍ച്ച് എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7