ചണ്ഡിഗഢ്: പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയെ നിരന്തര പീഡനത്തിനിരയാക്കിയ 33 കാരിയായ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. ചണ്ഡിഗഢിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ട്യൂഷനെത്തിയ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തര പീഡനത്തിനിരയാക്കി വരികയായിരുന്നു. അറസ്റ്റു ചെയ്ത അധ്യാപികയെ പോക്സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച ചണ്ഡിഗഢ് ജില്ലാ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥി അധ്യാപിക താമസിക്കുന്ന പ്രദേശത്തു തന്നെയാണ് താമസിച്ചിരുന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈനിലെ പ്രോജക്ട് മാനേജരായ സംഗീത ജന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തുവന്നത്. അധ്യാപികയ്ക്ക് തന്നോട് അമിതമായ സ്നേഹവും പോസസീവുമാണെന്ന് കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തി. പിന്നാലെ നടന്ന സംഭവങ്ങള്‍ ഓരോന്നായി കൗണ്‍സിലറോട് വിദ്യാര്‍ത്ഥി വെളിപ്പെടുത്തുകയായിരുന്നു.
ട്യൂഷനു വിട്ടിട്ടും കുട്ടിയുടെ ഗ്രേഡ് ഉയരാത്തതുകൊണ്ട് മെയ് 22 ന് കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപികയുടെ വീട്ടിലെത്തിയപ്പോള്‍ ട്യൂഷന്‍ ക്ലാസുകള്‍ നിര്‍ത്തുകയാണെന്ന് പറഞ്ഞു. ഇതുകേട്ട് നിയന്ത്രണം വിട്ട അധ്യാപിക കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. അയല്‍വാസികളുടെ സഹായത്തോടെ കുട്ടിയെ പുറത്തിറക്കി മാതാപിതാക്കള്‍ വീട്ടിലേക്കു മടങ്ങി.
എന്നാല്‍ ഇതിന്റെ മനോവിഷമത്തില്‍ തന്റെ വീട്ടിലെത്തിയ അധ്യാപിക അമിതമായ ഗുളികകള്‍ കഴിച്ചു അവശനിലയിലാകുകയും ആശുപത്രിയില്‍ എത്തിക്കുകയുമായുരുന്നു. വിദ്യാര്‍ത്ഥിയോടു മാത്രായി മിണ്ടാന്‍ പ്രത്യേകം സിംകാര്‍ഡും അധ്യാപിക നല്‍കിയിരുന്നു. പീഡനത്തോടൊപ്പം ഇമോഷണല്‍ സന്ദേശങ്ങളും അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയയ്ക്കാറുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.