കൊച്ചി:മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മറഡോണയുടെ റിലീസ് മാറ്റി വെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ജൂണ്‍ 22 എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊവീനോ. ഈ ഡേറ്റ് ഉറപ്പിച്ചതാണേ ഇനി മാറ്റമുണ്ടാകില്ലെന്നും ടൊവീനോ എടുത്തു പറയുന്നു.
ഇന്ന് മെയ് 22!ഒരു മാസം കഴിഞ്ഞാല്‍ അതായത് ജൂണ്‍ 22ന് എന്താ പരിപാടി ? ഒരു സിനിമ കണ്ടാലോ ?അന്നാണ് ‘മറഡോണ’ റിലീസ് !എല്ലാരും…
നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖമായ ശരണ്യയാണ് നായികയായി എത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കൃഷ്ണമൂര്‍ത്തി തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ്.