സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍; പെട്രോളിന് 80 കടന്നു, ഡിസല്‍ 75ലേക്ക് അടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസലിന് 73.6രൂപയാണ് വില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില. കോഴിക്കോട് 78.97 രൂപയാണ് പെട്രോളിന്. 72.12 രൂപയ്ക്കാണ് ഡീസലിന്റെ ഇന്നത്തെ വില്‍പ്പന.

കര്‍ണാടകാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടു പിന്നാലെ ഞായറാഴ്ച മുതല്‍ വില വര്‍ദ്ധന തുടങ്ങിയുന്നു. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണവില കൂടിയത്. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകള്‍. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങള്‍.

മുംബെയില്‍ പെട്രോള്‍ വില ലിറ്ററിന് 83.45 രൂപയിലെത്തി. 83.62 രൂപയാണു മുംബെയില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന പെട്രോള്‍ വില. ഹെദരാബാദില്‍ പെട്രോള്‍ വില ലിറ്ററിന് 80.09 രൂപയിലെത്തി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലും (81.19 രൂപ) പഞ്ചാബിലെ ജലന്ധറിലും (80.84 രൂപ) ബിഹാറിലെ പാറ്റ്‌നയിലും (81.10 രൂപ) ജമ്മു കശ്മീരിലെ ശ്രീനഗറിലും (80.05) പെട്രോള്‍ വില 80 കടന്നു. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.61 രൂപയായി. കൊല്‍ക്കത്തയില്‍ 78.29 രൂപയും ചൈന്നെയില്‍ 78.46 രൂപയിലുമെത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7