തോക്കില്‍ കേറി വെടിവെക്കുന്ന സ്വഭാവം പണ്ടു മുതല്‍ക്കെ മലയാളികള്‍ക്കുള്ളതാണ്. അതുതന്നെയാണ് നടി ഭാവനയുടെ കാര്യത്തിലും സംഭവിച്ചത്. നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കേട്ടതോടെ താരത്തിനെ നേരെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ തെറിവിളി ആരംഭിച്ചു. മറ്റ് ചിലരാകട്ടെ താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഏതു ഭാവനയാണെന്ന് നോക്കാതെയാണ് എല്ലാം നടന്നത്. കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. മലയാളി ഭാവനയാണെന്ന് കരുതിയാണ് മലയാളികള്‍ ഭാവനയ്ക്ക് പൊങ്കാലയിട്ടത്.
‘നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്’ എന്നിങ്ങനെ പോയി കമന്റുകള്‍. ഭാവനയുടെ അക്കൗണ്ടില്‍ തെറിവിളിച്ചവരും അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും രൂക്ഷമായ കമന്റുകളുമായെത്തി. നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.
ഇതിനിടെ നടി മാറിപ്പോയെന്ന് മനസിലാക്കി ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്തെങ്കിലും സംഭവം കൈവിട്ടു പോയിരുന്നു. ഇടത് അനുഭാവികളാണ് ആക്രമണം നടത്തുന്നതെന്നും അതേസമയം ഭാവനയുടെ പേജില്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന വ്യാജേനെ പൊങ്കാല ഇടുന്ന സംഘപരിവാറുകാരാണെന്നും ചില ഇടത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഭാവന രമണ്ണ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു.