ചെങ്ങന്നൂരില്‍ മാണിയും കൂട്ടരും ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം… കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി ഇന്ന്

കോട്ടയം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇന്നറിയാം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം കോട്ടയത്ത് നടക്കും. വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ട് വെച്ചതായാണ് സൂചന. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായക പ്രഖ്യാപനം വേണ്ടെന്ന നിലപാടിലാണ് മാണിയെന്നാണ് സൂചന. മനസാക്ഷി വോട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഉന്നതാധികാരസമിതിയില്‍ മാണി വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ജോസഫ് വിഭാഗത്തെ പിണക്കി മുന്നോട്ട് പോകാന്‍ സാധ്യതയില്ല. ഉച്ചക്ക് രണ്ടരക്ക് കോട്ടയത്തെ സ്വകാര്യഹോട്ടലിലാണ് യോഗം. യോഗത്തിന് തലേദിവസം പിണറായി വിജയനെ പുകഴ്ത്തി ലേഖനമെഴുതിയെ കെ എം മാണി വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞു

കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെയും പിണറായി വിജയനെയും പ്രശംസിച്ച് കെ.എം.മാണിയുടെ ലേഖനം വന്നത്. നോക്കുകൂലി നിരോധന ഉത്തരവ് കേരളത്തില്‍ പുത്തന്‍ സൂര്യോദയത്തിന് വഴിവെക്കുമെന്നാണ് ലേഖനത്തിലെ പ്രശംസ. മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കെ.എം.മാണി ആഴ്ചകള്‍ക്ക് മുന്‍പ് വ്യക്തമാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7