കാബൂളില്‍ സ്‌ഫോടന പരമ്പര; നിരവധി പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങള്‍. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെസ്തേബാര്‍ഷേയിലായിരുന്നു ആദ്യ സ്ഫോടനം. ഷേരിനവിലും സ്ഫോടനമുണ്ടായി അപകടത്തില്‍പ്പെട്ടവരുടെ എണ്ണം പുറത്തുവന്നിട്ടില്ലെങ്കിലും വന്‍ സ്ഫോടനമാണ് ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാബൂളിലെ പോലീസ് സ്റ്റേഷനുകളുടെ സമീപത്താണ് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്. ഐ.എസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തനടകം 29 പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാദരക് പ്രദേശത്തെ യു.എസ് ഇന്റലിജന്‍സ് ഓഫിസിനടുത്തായിരുന്നു ആദ്യ സ്ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമത്തെ സ്ഫോടനത്തിലായിരുന്നു ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായി കൊല്ലപ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7