ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടേറിയപ്പോള്‍ കേരള കോണ്‍ഗ്രസിനെ ചാക്കിലാക്കാന്‍ യുഡിഎഫും രംഗത്ത്. യുഡിഎഫിലേക്കു ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നു പ്രതീക്ഷയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫിനു കിട്ടുമെന്നാണു പ്രതീക്ഷയെന്നു മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.