സാമ്പത്തിക തട്ടിപ്പ്: സതീശന്‍ കുറ്റം സമ്മതിച്ചു; വഞ്ചിക്കപ്പെട്ടയാളെ അനുനയിപ്പിക്കാന്‍ നീക്കം; തട്ടിപ്പിന്റെ തെളിവായ ശബ്ദരേഖ പുറത്ത്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ സതീശന്‍ കുറ്റം സമ്മതിച്ചു. വഞ്ചിക്കപ്പെട്ട ആളെ അനുനയിപ്പിക്കാനും സതീശന്‍ നീക്കം നടത്തി. കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവായ ശബ്ദ രേഖ പുറത്തുവന്നു.

കണ്ണൂര്‍ വിമാനത്താവളത്തിലെ അക്കൗണ്ട്സ് വിഭാഗത്തിലേക്കുള്ള നിയമനത്തെ കുറിച്ചാണ് സതീശന്‍ സംസാരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭാഷണത്തില്‍ പണമിടപാടിനെ കുറിച്ച് കൃത്യമായി വിശദീകരിക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച ഇന്റര്‍വ്യൂ മാറ്റി വച്ചതിന്റെ കാരണവും പുതിയ തീയതിയും സംഭാഷണത്തില്‍ വിശദീകരിക്കുന്നുണ്ട്.

കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ യുവാവാണ് സതീശന്റെ ഈ തട്ടിപ്പിന് ഇരയായത്. പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവന കൂടി ഉറപ്പിച്ചാണ് പണം വാങ്ങിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഏഴ് തസ്തികകള്‍ സിപിഎമ്മിനായി നീക്കി വച്ചിട്ടുണ്ടെന്നായിരുന്നു സതീശന്റെ വാദം. പറഞ്ഞ തീയതിയായിട്ടും അഭിമുഖത്തിനുള്ള അറിയിപ്പോ മറ്റ് വിവരങ്ങളോ ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് പണം നല്‍കിയ യുവാവ് സതീശനെ വിളിച്ചത്.

പക്ഷേ സതീശന്‍ പറഞ്ഞത് പോലെ അക്കൗണ്ടിലേക്ക് പണം വന്നില്ല.സതീശന്റെ തട്ടിപ്പ് പുറത്തറിഞ്ഞ യുവാവ് കസബ പോലീസിനെ സമീപിച്ചത്. തെളിവായി ഈ ശബ്ദ രേഖയും കൈമാറിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7