Tag: p sasi

അൻവറിനെതിരേ പണി വരുന്നുണ്ട്…!!! ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം… ഇല്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും…!!! പി. ശശി വക്കീൽ നോട്ടീസ് അയച്ചു..

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന് വക്കീൽ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടിസ്. ശശിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീൽ നോട്ടിസിൽ ആവശ്യപ്പെടുന്നത്. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്....

ഏഴ് വര്‍ഷത്തിന്ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി പി ശശി; തെറ്റുകാരനല്ലെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു

കണ്ണൂര്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി ശശിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തെറ്റുകാരനല്ലെന്ന് പൂര്‍ണബോധ്യമായതിനെ തുടര്‍ന്നാണ് വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കുന്നതെന്ന് പി ശശി പറഞ്ഞു. വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നു എന്ന് പറുന്നത് ഒരു...

സാമ്പത്തിക തട്ടിപ്പ്: സതീശന്‍ കുറ്റം സമ്മതിച്ചു; വഞ്ചിക്കപ്പെട്ടയാളെ അനുനയിപ്പിക്കാന്‍ നീക്കം; തട്ടിപ്പിന്റെ തെളിവായ ശബ്ദരേഖ പുറത്ത്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ സതീശന്‍ കുറ്റം സമ്മതിച്ചു. വഞ്ചിക്കപ്പെട്ട ആളെ അനുനയിപ്പിക്കാനും സതീശന്‍ നീക്കം നടത്തി. കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവായ ശബ്ദ രേഖ പുറത്തുവന്നു. കണ്ണൂര്‍...

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ സതീശനുമായി മുപ്പതു വര്‍ഷമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പി ശശി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പി സതീശനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.പഞ്ചായത്ത് വകുപ്പില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ്...

മുഖ്യമന്ത്രിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ പൊലിസ് കസ്റ്റഡിയില്‍

കോഴിക്കോട്: ആശ്രിത നിയമനത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയില്‍ സി.പി.എം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ് പരാതിക്കാരി. എന്നാല്‍ പരാതി സ്വീകരിക്കാന്‍...
Advertismentspot_img

Most Popular

G-8R01BE49R7