ലിയയെ കൊന്നത് കാല്‍മുട്ട് വെച്ച് കഴുത്ത് ഞെരിച്ച്!!! കൊലപാതകം നടത്തിയത് ഒന്നിലധികം പേര്‍ ചേര്‍ന്ന്, ബലാത്സംഗം നടന്നതില്‍ വ്യക്തതയില്ല

തിരുവനന്തപുരം: കോളവത്തു നിന്നു കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന് ഏറെക്കുറെ ഉറപ്പിച്ചു. കൊലപാതകം നടന്നതു ശ്വാസമുട്ടിച്ചാണെന്നാണു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം കൊലപാതകം നടത്തിയത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍മുട്ടു വച്ചോ ഇരുമ്പുദണ്ഡു കൊണ്ടു കഴുത്തു ഞെരിച്ചോ ആകാം കൊന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൂങ്ങി മരിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കല്ല കഴുത്തിലുള്ളത് എന്നു പോസ്റ്റമോര്‍ട്ടത്തില്‍ വ്യക്തമായി.

ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിട്ടുണ്ട്. കഴുത്തു ഞെരിക്കുമ്പോള്‍ മാത്രമാണു തരുണാസ്ഥികള്‍ പൊട്ടുന്നത്. ശരീരത്തില്‍ പത്തിലെറെ മുറിവുകള്‍ ഉണ്ട്. സംഘം ചേര്‍ന്ന് ആക്രമിച്ചതിനു തെളിവുണ്ട എന്നും പറയുന്നു. തലയിലേയ്ക്ക് പോകുന്ന ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. കാലില്‍ ചെറിയ മുറവുകള്‍ കണ്ടെത്തി എങ്കിലും അതൊന്നും മരണകാരണമാകില്ലെന്നു പറയുന്നു. തള്ളിയിട്ട രീതിയിലാണു മൃതദേഹം വള്ളികളില്‍ കുടുങ്ങി കിടന്നിരുന്നത്. ഇരുകാലുകള്‍ക്കും ഒരേ രീരിയിലാണ് മുറിവേറ്റിരുന്നത്.

എന്നാല്‍ ലിഗയെ ബലാത്സംഗം ചെയ്തിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃദേഹം ജീര്‍ണ്ണിച്ചതിനാല്‍ ഇനി അതു കണ്ടെത്തുക അസാധ്യമാണ് എന്നു പറയുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് അമിതമായ അളവില്‍ ലഹരി വസ്തു ഇവരുടെ ശരീരത്തില്‍ എത്തിട്ടുണ്ട് എന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിരുന്നു. എന്നാല്‍ രാസപരിശോധന ഫലം വന്നാല്‍ മാത്രമെ ഇത് എന്തു വസ്തു ആണ് എന്നു പറയാന്‍ കഴിയു.

അതേസമയം ലിഗയുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് അവരെ ബോട്ടില്‍ കൊണ്ടു വന്നയാളാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാടിന് തൊട്ടടുത്ത് താമസിക്കുന്ന ഇയാളുടെ അടുത്ത ബന്ധുവിന്റേതാണ് ബോട്ട്. സമീപവാസികളായ രണ്ട് കുടുംബങ്ങളുടെ ബോട്ടുകളാണ് കണ്ടല്‍ക്കാടിന് സമീപം സൂക്ഷിക്കുന്നത്.

ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് എത്തിച്ചതെന്ന് സംശയിക്കുന്ന രണ്ട് ബോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ മൃതദേഹം കണ്ടതിന് തൊട്ടടുത്താണ് സൂക്ഷിച്ചിരുന്നത്. ഇതിനു ശേഷമുള്ള ദിവസങ്ങളിലും ഇയാള്‍ കണ്ടല്‍ക്കാട്ടിലേക്ക് പോയത് കണ്ടവരുണ്ട്.

ഒരു മാസം മുമ്പ് ഇയാള്‍ തനിക്കൊരു അതിഥിയുണ്ടെന്നും കണ്ടല്‍ക്കാടിന് സമീപം ഇരിക്കുകയാണെന്നും സമീപവാസികളോട് പറഞ്ഞിരുന്നു. ലിഗയെ ഇവിടെ എത്തിക്കാന്‍ വഴിയൊരുക്കിയത് വാഴമുട്ടം സ്വദേശി തന്നെയായ യോഗാധ്യാപകനാണെന്നാണ് പൊലീസ് കരുതുന്നത്. ഈ രണ്ട് പേരടക്കം വാഴമുട്ടം സ്വദേശികളായ യുവാക്കളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7