മഞ്ജു വാര്യര്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന സ്‌റ്റേജു ഷോ മുടങ്ങി. ഏറെ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ സ്റ്റേജ് ഷോ നടത്താന്‍ ഓസ്‌ട്രേലിയ പെര്‍ത്തില്‍ എത്തിയത്.പരിപാടി ബുക്ക് ചെയ്തപ്പോള്‍ മുതല്‍ പരിപാടിക്കെതിരെ പല ആരോപണങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ നിറഞ്ഞു നിന്ന പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പരിപാടിക്കായി വന്ന ശേഷമാണ് പരിപാടി മാറ്റിവയ്ച്ചതായി അറിയിപ്പ് മഞ്ജു വാര്യര്‍ക്ക് ലഭിക്കുന്നത്. 27ന് നടക്കേണ്ട മെഗാ ഷോ 28ലേക്ക് മാറ്റിവയ്‌ച്ചെന്നാണ് സംഘാടകര്‍ ഇറക്കിയ അറിയിപ്പില്‍ പറയുന്നത്.
അതേസമയം പരിപാടിയുമായി ബന്ധപ്പെട്ടുള്ള പിന്നണി കലാകാരന്മാര്‍ കേരളത്തില്‍ നിന്നും എത്തിയില്ല. ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനം കയറാനാവാതെ മടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ആവശ്യമായ വിമാന ടിക്കറ്റ് സംഘാടകര്‍ എടുത്ത് നല്കിയിരുന്നില്ല എന്നാണ് സംഘാടകരുമായി ബന്ധപ്പെട്ട ഭാഗത്ത് നിന്നും പുറത്തുവരുന്നത്. പരിപാടിയിലേ 7 ടെക്‌നീഷ്യന്മാരാണ് ഇനി എത്താനുള്ളത്. ഇതിനിടെ പരിപാടിക്കെതിരേ കേരളത്തില്‍ നിന്നും ചില നീക്കങ്ങള്‍ ഉണ്ടായി എന്നും പിന്നണി കലാകാരന്മാരേ മഞ്ജുവിന്റെ പരിപാടിയില്‍ നിന്നും പിന്മാറ്റാന്‍ നീക്കം നടത്തിയതായും പറയുന്നു.
പെര്‍ത്തില്‍ ഇന്നു നടക്കുന്ന പരിപാടി മുടങ്ങിയതോടെ പരിപാടിക്ക് ടികറ്റ് എടുത്ത പ്രവാസി മലയാളികള്‍ ടികറ്റ് കാശ് തിരിച്ചു ചോദിച്ച് തുടങ്ങി. ഏറെ നാള്‍ മുമ്പ് നേഴ്‌സുമാരും, ജോലിക്കാരും ഇന്ന് പരിപാടി കാണാന്‍ ലീവ് എടുത്തിരുന്നു. അപ്രതീക്ഷിതമായി പരിപാടി മാറ്റിയതിനാല്‍ മാറ്റിയ ദിവസത്തേക്ക് ജോലിയുള്ളവര്‍ക്ക് ഇനി ലീവ് കിട്ടില്ല. ജോലിക്ക് പോകുന്നവര്‍ക്ക് പരിപാടിക്ക് എത്തുവാന്‍ സാധിക്കില്ലാത്തതിനാല്‍ നാളെ നടക്കുന്ന പരിപാടിക്ക് ആളും കുറയുമെന്നാണ് റിപ്പോര്‍ട്ട്.
പെര്‍ത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കാല്‍ ലക്ഷത്തിലേറെ മലയാളികള്‍ ഉണ്ട്. ഇവരില്‍ വെറും 650 പേര്‍ മാത്രമാണ് ടികറ്റ് എടുത്തത്. കേരളത്തിലേ മെഗാ ലേഡി സ്റ്റാര്‍ വരുന്ന ഒരു പരിപാടിക്ക് മലയാളികള്‍ വിട്ട് നില്ക്കാന്‍ കാരണം തേടുകയാണ് മഞ്ജുവിന്റെ ആരാധകര്‍. ലേഡി സൂപര്‍ സ്റ്റാറിന്റെ 27ന് പെര്‍ത്തില്‍ നടക്കേണ്ട പരിപാടി മുടങ്ങിയതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള ലോബിയായിരിമെന്നും സൂചന ഉണ്ട്.
നാളെ നടക്കുന്ന പരിപാടികളില്‍ ടികറ്റ് എടുത്തവര്‍ പലരും വരാന്‍ സാധ്യതയില്ല. അവര്‍ക്ക് മുന്‍ കൂട്ടി നിശ്ചയിച്ച ജോലി തിരക്കുകള്‍ ഉള്ളതിനാലാണ്. ഓസ്‌ട്രേലിയയില്‍ നിയമ പ്രകാരം ഉടന്‍ ഒരു ജീവനക്കാരന് അവധി ലഭിക്കില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പരിപാടി കാണാന്‍ അളുകള്‍ കുറവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.