യുവതാരങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. ഈ അടുത്ത് താരത്തിന്റെതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ഇനി വാരാനിരിക്കുന്ന ചിത്രം തീവണ്ടിയും മഡോണയും ആണ്. ചിത്രങ്ങളെ കുറിച്ച് ടൊവിനോ മനേരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്. ട്രെയിന്‍ ഇല്ലാത്ത തീവണ്ടി, ഫുട്‌ബോള്‍ ഇല്ലാത്ത മറഡോണ. പക്ഷെ രണ്ടിലും ടൊവീനോയുണ്ട്. 2017ല്‍ ഹിറ്റുകളുടെ ഒരു നിര തന്നെ തീര്‍ത്ത ടൊവീനോ തോമസ് ഇക്കൊല്ലം തീവണ്ടിയും മറഡോണയുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറെയാണ്.
എന്താണ് തീവണ്ടിയും മറഡോണയും ടൊവിനോ പറയുന്നത് നോക്കാം
തീവണ്ടിയിലെ നായകന്‍ ഒരു കടുത്ത പുകവലിക്കാരനാണ്. അയാള്‍ക്ക് നാട്ടുകാര്‍ ഇട്ടിരിക്കുന്ന ഇരട്ടപ്പേരാണ് തീവണ്ടി. പുകവലിക്കാരനായ ഒരാളുടെ കഥ പൊളിറ്റിക്കല്‍ സറ്റയറാക്കി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ പുകവലി നിര്‍ത്തുന്നതും മറ്റുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. മറഡോണ ഫുട്‌ബോള്‍ സിനിമയല്ല. ചിത്രത്തിലെ ഫുട്‌ബോള്‍ ആരാധകനായ എന്റെ കഥാപാത്രത്തിന്റെ പേരാണ് മറഡോണ. സാധാരണക്കാര്‍ക്ക് ഒരുപാട് പരിചിതമായ സാഹചര്യങ്ങളുള്ള അവര്‍ക്കിഷ്ടപ്പെടുന്ന സിനിമകളായിരിക്കും രണ്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാന്‍സ് അസോസിയേഷനെ കുറിച്ചും ടൊവിനെ മനസു തുറന്നു. ഫാന്‍സ് അസോസിയേഷന്‍ തുടങ്ങേണ്ട എന്നു തീരുമാനിച്ചിരുന്നയാളാണ് ഞാന്‍. എനിക്കു പല നല്ല നടന്മാരോടും ആരാധനയുണ്ട്. പക്ഷെ ഞാന്‍ ഒരു ഫാന്‍സ് അസോസിയേഷനിലും അംഗമല്ല. എന്നാല്‍ എനിക്ക് ഇപ്പോള്‍ ഒരു ഫാന്‍സ് അസോസിയേഷനുണ്ട്. ഒരുപാടു പേര്‍ നിരന്തരമായി വിളിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ പറയുന്ന കുറച്ചു കാര്യങ്ങള്‍ അംഗീകരിക്കാമെങ്കില്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിക്കോ എന്നു പറഞ്ഞു. മറ്റു നടന്മാരെയോ അവരുടെ ഫാന്‍സിനെയോ കളിയാക്കാനോ മോശമാക്കാനോ എന്റെ പേര് ഉപയോഗിക്കരുതെന്നാണ് ആദ്യം പറഞ്ഞത്.
എന്നെ സംബന്ധിച്ച് സിനിമയെന്നത് എന്റെ ജീവിതമാണ്, ജോലിയാണ്, ഉപജീവനമാര്‍ഗമാണ്, എല്ലാമാണ്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അവനെ സംബന്ധിച്ച് സിനിമ എന്നത് ഒരു വിനോദോപാധി മാത്രമാണ്. അത്രയും പ്രാധാന്യമേ കൊടുക്കാവൂ. ആദ്യം കുടുംബം പിന്നെ കൂട്ടൂകാര്‍ നാട്ടുകാര്‍ ഒടുവില്‍ സിനിമ. അത്ര പോലും പ്രാധാന്യം സിനിമയിലഭിനയിക്കുന്ന എനിക്ക് കൊടുക്കേണ്ട ആവശ്യമില്ല. ഇതൊക്കെ കഴിഞ്ഞ് സമയമുണ്ടെങ്കില്‍ മാത്രമെ ഫാന്‍സ് അസോസിയേഷന്‍ പരിപാടികള്‍ക്ക് നില്‍ക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞതാണ് രണ്ടാമത്തെ കാര്യം. ചാരിറ്റി ഫാന്‍സ് അസോസിയേഷന്റെ പേരില്‍ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അവര്‍ ചെയ്യുന്നതിന്റെ പുണ്യം അവര്‍ക്കുള്ളതല്ലേ എനിക്കുള്ളതല്ലല്ലോ. എന്തിനാണ് ഫാന്‍സ് അസോസിയേഷന്‍ എന്ന് അവരോട് ഞാന്‍ ഇപ്പോഴും ചോദിക്കാറുണ്ട്. ഒരേ ഇഷ്ടങ്ങളുള്ളവര്‍ക്ക് ഒന്നിച്ചു കൂടാനും ഒരുമിച്ച് സിനിമ കാണാനും സന്തോഷം പങ്കു വയ്ക്കാനാണെന്നും അവര്‍ മറുപടി പറയും. അങ്ങനെ തന്നെയാണ് അവര്‍ മുന്നോട്ടു പോകുന്നതും.