വീണ്ടും ധോണിയുടെ തന്ത്രം; ഹൈദരാബാദിനെ കുടുക്കിയ അവസാന നിമിഷം സംഭവിച്ചത്…

അവസാന ഓവറില്‍ ഹൈദരാബാദിന് വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. പിന്നീടത് രണ്ട് ബോളില്‍ പത്ത് റണ്‍സെന്ന നിലയില്‍ വന്നപ്പോഴാണ് ധോണി ബ്രാവോയ്ക്ക് നേരെ നടന്നടുത്തത്. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന റാഷിദിന് 5 റണ്‍സ് മാത്രമേ ഹൈദരാബാദിനായി എടുക്കാന്‍ സാധിച്ചുള്ളൂ.

ഹൈദരാബാദിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരം വളരെ ആവേശകരമായിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞുതുളുമ്പിയ മത്സരത്തില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രമാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയ്ക്ക് ധോണി നല്‍കിയ ഉപദേശമാണ് ടീമിനെ വിജയിപ്പിച്ചത്. ഇതിനെക്കുറിച്ച് ധോണി തന്നെയാണ് മത്സരശേഷം വെളിപ്പെടുത്തിയത്.

അവസാന രണ്ടു ബോളില്‍ തന്ത്രം മാറ്റേണ്ടിയിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മികച്ച കളിക്കാരനായ ബ്രാവോയ്ക്ക് പോലും ഉപദേശം ആവശ്യമായി വരുമെന്ന് ധോണി പറഞ്ഞു.

ഈ ജയത്തോടെ അഞ്ചു കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് പോയിന്റ് തന്നെയുള്ള കിംഗ്സ് ഇലവന്‍ പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് നാലാമതാണ്.

pathram:
Related Post
Leave a Comment