ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്നു ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍സ് ഓഫ് ക്സാണ്ടര്‍ കേജിന് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ട്രിപ്പിള്‍ എക്സ് 4 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകന്‍ വിന്‍ ഡീസല്‍ തന്നെയാണ്. നായികയെ വെളിപ്പെടുത്തിയിട്ടില്ല. ദീപിക പദുക്കോണ്‍ ആയിരിക്കുമെന്നാണ് സൂചന. ഡിജെ കറുസോയാണ് ചിത്രത്തിന്റെ സംവിധായകന്‍.
മിലിട്ടറി ഉപഗ്രഹങ്ങളെ നിയന്ത്രിച്ച് സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്ന യന്ത്രം തീവ്രവാദികളുടെ കയ്യില്‍നിന്ന് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി നിയോഗിക്കപ്പെടുന്ന നായകനും വിഭിന്ന കഴിവുകളുള്ള കൂട്ടാളികളും നടത്തുന്ന യാത്രകളും, നേരിടേണ്ടി വരുന്ന പോരാട്ടങ്ങളുമായിരുന്നു ട്രിപ്പിള്‍ എക്സ് ത്രീയില്‍ കാണിച്ചിരുന്നത്. ടോണി ജാ, ഡോണി എന്‍, സാമുവല്‍ ജാക്സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടായിരുന്നു.