മുംബൈ തെരുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്‍!!! വീഡിയോ വൈറലാകുന്നു

മുംബൈ: മുംബൈ തെരുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ തെരുവിലെ ക്രിക്കറ്റ് കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടെ റോഡ് സൈഡിലാണ് സച്ചിന്റെ ക്രിക്കറ്റ് കളി.

വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡിലൂടെ കടന്നു പോയ കാറില്‍ നിന്ന് ഒരു കുട്ടി ആശ്ചര്യത്തോടെ സച്ചിന്‍ എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കാം.

കാറില്‍ നിന്നിറങ്ങി കുറച്ച് സമയം ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റ് കളിച്ചത്. ഹോട്ടല്‍ ജോലിക്കാര്‍ കൈക്കൊടുത്താണ് സച്ചിനെ സ്വീകരിച്ചത്. പിന്നീട് പോവാന്‍ സമയത്ത് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും താരം മറന്നില്ല.

നേരത്തെ തന്റെ 43-ാം ജന്മദിനം തെരുവ് കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ചാണ് സച്ചിന്‍ ആഘോഷിച്ചത്. മുംബൈ എം.ഐ.ജി ക്ലബ്ബിലായിരുന്നു അത്.

pathram desk 1:
Related Post
Leave a Comment