തെരഞ്ഞെടുപ്പിനായി ജിപിഎസ് ഘടിപ്പിച്ച കാറുകള്‍ തയ്യാറായി

ബംഗലൂരു: വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം(ജിപിഎസ്) ഘടിപ്പിച്ച കാറുകള്‍ തയ്യാറാക്കി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ഈ സംവിധാനം. മെയ് 12നാണ് കര്‍ണാടക നിയമസഭയിലെ 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് ഫലപ്രഖ്യാപനം.

മാര്‍ച്ച് 27ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി.റാവത്ത് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തീയതി സംബന്ധിച്ച വിവരം പുറത്തുവന്നത് വിവാദമായിരുന്നു. ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യയായിരുന്നു തീയതി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഒരു ടിവി ചാനല്‍ തെരഞ്ഞെടുപ്പ് തീയതി വാര്‍ത്തയായി പുറത്തുവിട്ട ശേഷമാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചിരുന്നു. 11.06ന് ഇംഗ്ലീഷ് ന്യൂസ് ചാനല്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് ശേഷം 11.08നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തതെന്ന് നഖ്വി പറഞ്ഞു. വോട്ടിംഗ് തീയതി ശരിയായിരുന്നെങ്കിലും വോട്ടെണ്ണല്‍ തീയതി തെറ്റായിരുന്നു.

pathram:
Leave a Comment