ഒന്നും പറയാനില്ല… ഇന്ത്യക്കാരനായതില്‍ ലജ്ജ തോന്നുന്നു; ഒടുവില്‍ പൃഥ്വിരാജ് പ്രതികരിച്ചു

കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ഒടുവില്‍ നടന്‍ പൃഥ്വിരാജും പ്രതികരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൃഥ്വി വേറിട്ട പ്രതികരണവുമായി രംഗത്ത് വന്നത്. ഇന്ത്യക്കാരന്‍ ആയതില്‍ ലജ്ജിക്കുന്നുവെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.

കശ്മീരില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജുവേട്ടനില്‍നിന്നും ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ ടൈംലൈനില്‍ ഈ മെസേജാണ് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. എന്താണ് ഞാന്‍ പോസ്റ്റ് ചെയ്യേണ്ടത്? എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് വച്ച് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്യുകയും അതിനുശേഷം അവളെ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയും മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തത് തെറ്റാണെന്നോ?

അതല്ല ഇത് സംഭവിക്കാന്‍ ഒരു കാരണമുണ്ടെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നോ, ഇത് ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരരുതെന്നാണോ? അതല്ല ഈ സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നത് തെറ്റാണെന്നോ, അതല്ല ഒരു കൊച്ചുകുട്ടിയുടെ മരണം മതത്തിന്റെ പേരില്‍ നിറംപൂശുന്നത് തെറ്റാണെന്നോ? അതല്ല ഇതൊരു രാഷ്ട്രീയ മുതലെടുപ്പ് ആക്കി തിരഞ്ഞെടുപ്പ് വോട്ടാക്കി മാറ്റുന്നത് തെറ്റാണെന്നോ? ഇതൊക്കെ തെറ്റാണോ?സത്യമായിട്ടും? നമ്മള്‍ ദുഃഖിക്കേണ്ട ആവശ്യമുണ്ടോ? എനിക്ക് ഒന്നും പറയാനില്ല.. ഒന്നും..

ആ കുട്ടിയുടെ പിതാവിനെപ്പോലെ എല്ലാ ദിവസവും ഞാന്‍ രാവിലെ ഉറക്കമുണരുന്നത് എന്റെ മകളെ കണ്ടുകൊണ്ടാണ്. ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ ഭയപ്പെടുന്നു. ഒരു ഭര്‍ത്താവെന്ന നിലയില്‍ അവളുടെ അമ്മയെയും എനിക്ക് മനസിലാക്കാന്‍ സാധിക്കും. ഇതിനെല്ലാം ഉപരി ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നിങ്ങളോരോരുത്തരെയും പോലെ ഞാനും ലജ്ജിക്കുന്നു. ഇത്തരത്തിലുളള നാണക്കേടുകളെ ഉള്‍ക്കൊളളാന്‍ നമ്മള്‍ പരിചിതരായിക്കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലജ്ജ തോന്നുന്നു..

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7