ബംഗളൂരു: ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയ്ല്‍ ചാലഞ്ചേഴ്സ് ബംഗളൂരു- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഭര്‍ത്താവ് കൊഹ്ലിയെ പ്രോത്സാഹിപ്പിക്കാന്‍ ബോളിവുഡ് സൂപ്പര്‍നായിക അനുഷ്‌ക ശര്‍മ്മയും എത്തിയിരിന്നു. ഗാലറിയില്‍ കളി കാണുന്നതിനിടെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന കൊഹ്ലിയ്ക്ക് നടി ചുംബനം നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കളിയില്‍ ബംഗളൂരുവിനായിരുന്നു വിജയം.
കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ അഞ്ചു വിക്കറ്റിനാണ് ബംഗളൂരു ടീം ജയിച്ചത്. സ്‌കോര്‍: പഞ്ചാബ്- 19.2 ഓവറില്‍ 155നു പുറത്ത്. ബാംഗ്ലൂര്‍-19.3 ഓവറില്‍ ആറിന് 159. കെ.എല്‍ രാഹുല്‍ (47), കരുണ്‍ നായര്‍ (29), ആര്‍.അശ്വിന്‍ (33) എന്നിവര്‍ പഞ്ചാബ് നിരയില്‍ തിളങ്ങിയപ്പോള്‍ ക്വിന്റന്‍ ഡി കോക്ക്(45), എബി ഡിവില്ലിയേഴ്സ് (57) എന്നിവരിലൂടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ മറുപടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന്റേത് മികച്ച തുടക്കമായിരുന്നു. 3.1 ഓവറില്‍ മുപ്പതു റണ്‍സ് ചേര്‍ത്ത ശേഷമാണ് മായങ്ക് അഗര്‍വാളും (15) രാഹുലും പിരിഞ്ഞത്. എന്നാല്‍ പിന്നീട് തുടരെ രണ്ടു വിക്കറ്റുകള്‍ വീണത് പഞ്ചാബിനെ പ്രതിസന്ധിയിലാക്കി. വിവാഹം കഴിഞ്ഞ് ഐപിഎലിനെത്തിയ ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് ആദ്യപന്തില്‍ തന്നെ പുറത്തായി ഉമേഷ് യാദവിന്റെ പന്തില്‍ എല്‍ബി. യുവരാജ് സിങിനെയും (നാല്) അതേ ഓവറില്‍ തന്നെ മടക്കി ഉമേഷ് ഇരട്ട പ്രഹരം നല്‍കി.
കരുണ്‍ നായരെ കൂട്ടുപിടിച്ച് രാഹുല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം പഞ്ചാബിനെ കരകയറ്റി. സ്‌കോര്‍ 94ല്‍ നില്‍ക്കെ രാഹുല്‍ പുറത്തായതിനു ശേഷം ബെംഗളൂരു ബോളര്‍മാര്‍ വീണ്ടും അവസരം മുതലെടുത്തു. മാര്‍ക്കസ് സ്റ്റോയ്നിസിനും (11) അക്സര്‍ പട്ടേലിനും (രണ്ട്) നിലയുറപ്പിക്കാനായില്ല. 21 പന്തില്‍ 33 റണ്‍സെടുത്ത അശ്വിന്റെ ഇന്നിങ്സാണ് പഞ്ചാബിനെ 150 കടത്തിയത്. 30 പന്തില്‍ രണ്ടു ഫോറും നാലു സിക്സുമടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.
ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ബ്രണ്ടന്‍ മക്കല്ലത്തെ (പൂജ്യം) നഷ്ടമായെങ്കിലും പിന്നീട് ഡി കോക്കും കോഹ്ലിയും (21) ചേര്‍ന്ന് ബാംഗ്ലൂര്‍ ഇന്നിങ്സിന് അടിത്തറയിട്ടു. കോഹ്!ലി പുറത്തായതിനു ശേഷം ഡി കോക്കും ഡിവില്ലിയേഴ്സും ചേര്‍ന്ന് നില ഭദ്രമാക്കി. ഡി കോക്കിനു പിന്നാലെ സര്‍ഫ്രാസ് ഖാനെയും (പൂജ്യം) പുറത്താക്കി അശ്വിന്‍ പഞ്ചാബിനു പ്രതീക്ഷ നല്‍കിയെങ്കിലും മന്‍ദീപ് സിങ് (22) വിജയം എളുപ്പമാക്കി.