പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാര്‍ഡിനെ കാണുന്നത്!!! അവാര്‍ഡിന് വേണ്ടിയല്ല സിനിമയില്‍ അഭിനയിക്കുന്നതെന്ന് ഫഹദ് ഫാസില്‍

അവാര്‍ഡിന് വേണ്ടിയല്ല, സിനിമയ്ക്ക് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നതെന്ന് ഫഹദ് ഫാസില്‍. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ സന്തോഷം പങ്കുവെയ്ക്കുന്നതിനിടെയാണ് ഫഹദ് മനസ് തുറന്നത്. മലയാളത്തില്‍ ആയതുകൊണ്ടാണ് ഇതുപോലെയുള്ള മികച്ച സിനിമകള്‍ ലഭിച്ചതെന്നും ഫഹദ് പറഞ്ഞു.

‘സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റിലുള്ള സിനിമകള്‍ ആരാധകര്‍ സ്വീകരിക്കുമോ എന്നായിരുന്നു. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്. ആളുകള്‍ തിയേറ്ററില്‍ കയറി പൈസ കിട്ടിയാല്‍ മതി. ആളുകള്‍ സിനിമ കണ്ടാല്‍ മതി. അല്ലാതെ അവാര്‍ഡിനു വേണ്ടി സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ല’ ഫഹദ് പറഞ്ഞു.

‘ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലുമേത്. സുരാജ്, അലന്‍സിയര്‍ അങ്ങനെ കൂടെയുള്ള ഒട്ടേറെ പേര്‍ എന്റെ അഭിനയത്തെ സഹായിച്ചു’. പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാര്‍ഡിനെ താന്‍ കാണുന്നതെന്നും ഹാസ്യരൂപേണ ഫഹദ് പറഞ്ഞു.

മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി അവസാനം വരെ പോരാടിയിട്ടും പാര്‍വതി പ്രത്യേക പരാമര്‍ശത്തില്‍ ഒതുങ്ങി. അന്തരിച്ച നടി ശ്രീദേവിയെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തത്. ആളൊരുക്കത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനം മനോഹരമായിരുന്നുവെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞിരുന്നു. റിഥി സെന്‍ ആണ് ഇത്തവണത്തെ മികച്ച നടന്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7