നടി ആക്രമിക്കപ്പെട്ട കേസില്‍ അധികം പേരും നടിയെ പിന്തുണയ്ക്കുകയും ദിലീപിനെ കുറ്റപ്പെടുത്തകയുമാണ് ചെയ്തത്. എന്നാല്‍ ചിലര്‍ ദിലീപിനെ പിന്തുണച്ചും രംഗത്ത് വന്നിരിന്നു. അക്കൂട്ടത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേഷും ഉണ്ടായിരുന്നു.
ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ പോലും ജോലിചെയ്തിട്ടില്ല. എന്നാല്‍ നടിയെ നായികയാക്കി ചിത്രം ചെയ്തിട്ടുമുണ്ട്. എന്നിട്ടും ദിലീപിനെ പിന്തുണയ്ക്കുകയാണ് സംവിധായകന്‍ ചെയ്തത്. ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിനേഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തി. ചില സമയങ്ങളില്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാന്‍ സംവിധായകന്‍ നന്നായി പാടുപെട്ടു.
ദിലീപിന് വേണ്ടി ഇത്രയും സ്നേഹം തോന്നാന്‍ എന്താണ് കാരണം? അദ്ദേഹം നിങ്ങളുടെ ഒരു സിനിമയിലും ജോലി ചെയ്തിട്ടില്ലല്ലോ?
അദ്ദേഹത്തോട് പ്രത്യേകിച്ച് സ്നേഹമൊന്നുമില്ല. ദിലീപ് എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ഡേറ്റും ചോദിച്ചിട്ടില്ല. മലയാള സിനിമയിലെ പ്രഗത്ഭരായ പലരും അദ്ദേഹത്തിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഞാന്‍ നൂറ് രൂപ പോലും വാങ്ങിയിട്ടില്ല. ദിലീപിനെ പിന്തുണച്ചതിന് അമ്പത് ലക്ഷം രൂപയും ഡേറ്റും കിട്ടിയെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
സ്വന്തം കാശുമുടക്കി ചാനലുകള്‍ കേറിയിറങ്ങി ദിലീപിന് വേണ്ടി ഘോരംഘോരം പ്രസംഗിക്കുന്നത് കൈമടക്ക് കിട്ടാതെ നടക്കുമോ?
ഞാന്‍ ഏതു ചാനലില്‍ പോകാനും ആരെയും കാത്തിരിക്കാറില്ല. എന്റെ സ്വന്തം വണ്ടിയില്‍ തന്നെയാണ് പോകുന്നത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വീട്ടില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ആക്രമിക്കപ്പെട്ട നടിയോട് നിങ്ങള്‍ക്ക് ഇത്രയും വൈരാഗ്യം വരാന്‍ കാരണമെന്താണ്?
നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധിപ്പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അതില്‍ ആ നടിയുമായി ബന്ധമുള്ള ഒരേ ഒരാള്‍ ഞാനാണ്. എന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ കമ്മിറ്റ്മെന്റ് ആ കുട്ടിയോടാണ്. പക്ഷേ ആരും അത് മനസ്സിലാക്കുന്നില്ല.
അവള്‍ അഭിനയിച്ച സിനിമകളില്‍ കല്ല്യാണം വിളിക്കാത്തത് എന്നെയായിരിക്കും. ഞാന്‍ കുട്ടിയെ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല, ഇനി പറയുകയും ഇല്ല.
ദിലീപിന്റെ കുടുംബജീവിതം ഉലയാന്‍ കാരണം ശ്രീകുമാര്‍ ആണെന്ന് തോന്നുന്നുണ്ടോ?
എനിക്ക് അതിനെക്കുറിച്ച് അറിയില്ല. ദിലീപ് എന്നെ അഞ്ചോ ആറോ പ്രാവശ്യം വിളിച്ചിട്ടുണ്ട്. ഇന്നുവരെ ഞാന്‍ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചിട്ടില്ല. ദിലീപിനെ തുടച്ചുമാറ്റാന്‍ ലിബര്‍ട്ടി ബഷീര്‍ നോക്കുന്നില്ല. അദ്ദേഹം വെറും വാചകമടി മാത്രമേ ഉള്ളൂ. പക്ഷേ ശ്രീകുമാര്‍ അങ്ങനെയല്ല. ഒരു തട്ടിപ്പ് കേസ് പ്രതികൂടിയാണ്. മഞ്ജുവിന്റെ പിന്നില്‍ ശക്തമായ ഒരു ലോബിയുണ്ട്. അതുറപ്പാണ്.